GeneralLatest NewsNEWSTV Shows

അപമര്യാദമായി പെരുമാറിയ ചെറുപ്പക്കാരനെ വീട്ടിലേക്ക് വിളിച്ചു വരുത്തി മാപ്പ് പറയിപ്പിച്ച്‌ ജെസ്ല മാടശ്ശേരി

ഇനി മേലാല്‍ ഒരു സ്ത്രീയേയും അപഹസിക്കില്ല, മോശം കമന്റ് അറിയാതെ ഇട്ടുപോയതാണ്. നിരുപാധികം ക്ഷമ ചോദിക്കുന്നു

ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ താരമാണ് ജസ്ല മാടശ്ശേരി. തന്നെക്കുറിച്ചു സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപ വാക്കുകൾ പങ്കുവച്ച യുവാവിനെ കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ചിരിക്കുകയാണ് ജസ്ല. അപമര്യാദമായി പെരുമാറിയ ചെറുപ്പക്കാരനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് ജെസ്ല മാപ്പ് പറയിപ്പിച്ചത്.തന്നോട് മാത്രമല്ല, ഒരു സ്ത്രീയോടും അപമര്യാദമായി പെരുമാറില്ലെന്ന് നിങ്ങള്‍ ഫേസ്ബുക്കിലൂടെ മാപ്പ് പറയണമെന്ന്’ ജെസ്ല ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് യുവാവ് പരസ്യമായി മാപ്പ് പറയാന്‍ തയ്യാറായത്.

“ഇനി മേലാല്‍ ഒരു സ്ത്രീയേയും അപഹസിക്കില്ല, മോശം കമന്റ് അറിയാതെ ഇട്ടുപോയതാണ്. നിരുപാധികം ക്ഷമ ചോദിക്കുന്നു. അറിയാതെ തെറ്റുപറ്റിപ്പോയി. ഇനി ചെയ്യില്ല.” യുവാവ് മാപ്പപേക്ഷിച്ചുകൊണ്ട് പറഞ്ഞു.

READ  ALSO:യുട്യൂബര്‍ വിജയ് പി.നായരെ മര്‍ദിച്ച കേസ്- ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവില്‍; ഉടന്‍ അറസ്റ്റ്

“ഒരാളെയും ഉപദ്രവിക്കാന്‍ അല്ല ഈ വീഡിയോ. ഒരു പരിചയവുമില്ലാത്ത സ്ത്രീകളെ പോലും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നവര്‍ക്കും, ഇങ്ങനെ ചെയ്യുന്നവര്‍ക്കുള്ള മറുപടിയാണ്? ഈ വീഡിയോ.” എന്നു ജസ്ല വീഡിയോയിൽ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button