GeneralLatest NewsMollywoodNEWS

തടി കൂടുന്നതുപോലെ എല്ലാം എളുപ്പമായിരുന്നെങ്കിലോ? സ്ലീവ് ലസ് ഡ്രസ് ധരിച്ചുകൊണ്ടുള്ള മിറര്‍ സെല്‍ഫിയുമായി ഭാവന

ലോക്ക്ഡൗണിന് ശേഷം തടികൂടിയെന്നും ജിമ്മില്‍ പോകാന്‍ സമയമായെന്നും ഭാവന

മലയാളത്തിന്റെ പ്രിയതാരമാണ് ഭാവന. കന്നഡ സിനിമയിൽ സജീവമായ താരം കോവിഡ് വ്യാപനം രൂക്ഷമായതോടെ വീട്ടിൽ തന്നെ കഴിയുകയാണ്. യാത്രകള്‍ക്ക് പകരം കുക്കിങ് പരീക്ഷണങ്ങള്‍ വർദ്ധിക്കുകയും ജിമ്മിൽ പോകുന്നത് കുറയുകയും ചെയ്തതോടെ ശാരീരികമാറ്റം വന്ന താരങ്ങൾ നിരവധിയാണ്. അത്തരത്തിലുള്ള പ്രശ്‌നത്തിലാണ് ഭാവനയും . പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് താരം തടിവച്ചതിനെക്കുറിച്ച്‌ പറഞ്ഞത്.

സ്ലീവ് ലസ് ഡ്രസ് ധരിച്ചുകൊണ്ടുള്ള മിറര്‍ സെല്‍ഫിയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. വണ്ണം വെക്കുന്നതുപോലെ വളരെ എളുപ്പത്തില്‍ എല്ലാ കാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍ താരം ഷെയർ ചെയ്തിരിക്കുന്നത് ലോക്ക്ഡൗണിന് ശേഷം തടികൂടിയെന്നും ജിമ്മില്‍ പോകാന്‍ സമയമായെന്നും ഭാവന കുറിച്ചിട്ടുണ്ട്.

https://www.instagram.com/p/CGJh-6VlRxp/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button