CinemaGeneralLatest NewsMollywoodNEWS

‘അവളുടെ രാവുകള്‍’ പോലെ ഒരു സൂപ്പര്‍ ഹിറ്റ്‌ ഉണ്ടാക്കണമെന്നായിരുന്നു ആഗ്രഹം : തന്‍റെ ആദ്യകാല സിനിമാ സ്വപ്നത്തെക്കുറിച്ച് മോഹന്‍ലാല്‍

പിന്നെയാണ് അശോകിന്റെ ചിന്തയില്‍ ഒരു സൈക്കിക്ക് സ്റ്റോറി രൂപംകൊണ്ടത്

മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച ‘തിരനോട്ടം’ എന്ന സിനിമ രൂപപ്പെട്ടതിന്റെ അനുഭവ കഥകള്‍ ആദ്യമായി പങ്കുവയ്ക്കുകയാണ് സൂപ്പര്‍ താരം മോഹന്‍ലാല്. തന്റെ സുഹൃത്തുക്കളുടെ കൂട്ടായ പ്രവര്‍ത്തനമായിരുന്നു അതെന്നും ‘അവളുടെ രാവുകള്‍’ പോലെ ഒരു സിനിമ എടുക്കാനാണ് ആദ്യം തീരുമാനിച്ചതെന്നും പക്ഷേ സുഹൃത്ത് അശോകില്‍ ഒരു സൈക്കിക്ക് സ്റ്റോറി രൂപപ്പെട്ടതോടെ അതില്‍ നിന്ന് മാറി ചിന്തിക്കുകയായിരുന്നുവെന്നും മോഹന്‍ലാല്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

‘കോഫീ ഹൗസ്, കോളേജ്, ക്രിക്കറ്റ് മൈതാനം, ട്യൂട്ടോറിയല്‍ അക്കാദമി, പിന്നെ വീട് അങ്ങനെ എവിടെയെല്ലം എത്രയോ വട്ടമിരുന്ന് ചര്‍ച്ചകള്‍ നടത്തി. നല്ലൊരു കഥ അഭിനേതാക്കള്‍ സാങ്കേതിക പ്രവര്‍ത്തകര്‍, തുടങ്ങി നിരവധി കാര്യങ്ങള്‍ ഒത്തുവരണമല്ലോ ഒരു സിനിമ ചെയ്യണമെങ്കില്‍. എല്ലാ ദിവസവും വീട്ടില്‍ നിന്ന് കോളെജിലേക്കെന്ന് പറഞ്ഞു ഇറങ്ങും. കഥ തന്നെയായിരുന്നു ആദ്യ പ്രശ്നം. അന്ന് ഐവി ശശി സാറിന്റെ ‘അവളുടെ രാവുകള്‍’ എന്ന സിനിമ തിയേറ്ററില്‍ നിറഞ്ഞോടുകയായിരുന്നു. അത് പോലെ ഒരു സിനിമ മതി എന്നായിരുന്നു ആദ്യ തീരുമാനം. പിന്നെയാണ് അശോകിന്റെ ചിന്തയില്‍ ഒരു സൈക്കിക്ക് സ്റ്റോറി രൂപംകൊണ്ടത്. ഒരു പെണ്‍കുട്ടിയുടെ മാനസികാവസ്ഥയുമായി ബന്ധപ്പെട്ടാണ് ആ കഥ വികസിക്കുന്നത്. അശോകും സുഹൃത്തായ ശശിയും ചേര്‍ന്ന് തിരക്കഥയെഴുതി. വളരെ ശ്രമകരമായ ഒരു വര്‍ക്ക് അതിന് പിന്നിലുണ്ടായിരുന്നു’.മോഹന്‍ലാല്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button