CinemaLatest NewsNEWS

മരിച്ചു പോയവരെ’ തിരികെ കൊണ്ടുവരാൻ പറ്റില്ലല്ലോ?; അമ്മ നിർമ്മിക്കുന്ന ചിത്രത്തിൽ നടി ഭാവന ഉണ്ടാകില്ലെന്ന് തീർത്ത് പറഞ്ഞ് ഇടവേള ബാബു

സാഹചര്യത്തിന് പറ്റിയ രീതിയിലുള്ള സിനിമ ചെയ്യാന്‍ വേണ്ട ഒരു പ്രോജക്ട് സമര്‍പ്പിക്കാന്‍ അമ്മയുടെ യോഗത്തില്‍ ധാരണയായിരുന്നു

സംഘടന അമ്മയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന പുതിയ ചിത്രം ട്വന്റിട്വന്റി പോലെ ആയിരിക്കില്ല. ട്വന്റിട്വന്റിയില്‍ താരങ്ങള്‍ക്ക് പ്രതിഫലം നല്‍കിയിരുന്നില്ല.എന്നാല്‍ ഇനി പണം കൊടുത്തിട്ട് മാത്രമേ സിനിമ ചെയ്യുകയുളളൂ.ഒരു കോടി വാങ്ങുന്നയാള്‍ക്ക് ലക്ഷങ്ങള്‍ എങ്കിലും കൊടുക്കുകയുളളുവെന്നും ഇടവേള ബാബു.

കൂടാതെ ഭാവന അമ്മയില്‍ ഇല്ല,കഴിഞ്ഞ ട്വന്റി ട്വന്റിയില്‍ നല്ല റോള്‍ ചെയ്തതാണ്.അതിപ്പോ മരിച്ച് പോയവരെ നമുക്ക് തിരിച്ച് കൊണ്ടുവരാന്‍ സാധിക്കില്ലല്ലോ.അതുപോലെയാണ്.അമ്മയില്‍ ഉളളവരെ വെച്ചായിരിക്കും സിനിമ.ഇപ്പോ അമ്മയില്‍ ഭാവന ഇല്ല എന്നേ എനിക്ക് പറയാന്‍ കഴിയൂഎന്നും ബാബു കൂട്ടിച്ചേർത്തു.

കൂടാതെ ഈ വര്‍ഷം അമ്മയുടെ നേതൃത്വത്തില്‍ ഒരു ചാനലുമായി ചേര്‍ന്ന് സ്റ്റേജ് ഷോ ചെയ്യാന്‍ ഏകദേശ ധാരണ ആയതായിരുന്നു.എന്നാല്‍ കൊവിഡ് എല്ലാ പദ്ധതികളും തകര്‍ത്തു കഴിഞ്ഞു.ഇപ്പോഴത്തെ അവസ്ഥയില്‍ അത് നടക്കാന്‍ സാദ്ധ്യത ഇല്ല.തുടര്‍ന്നാണ് ട്വന്റിട്വന്റി ഒരുക്കിയത് പോലെ ഒരു സിനിമയെക്കുറിച്ച് ആലോചിച്ചത്.കഴിഞ്ഞ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇത് ചര്‍ച്ച ചെയ്തു.അമ്മ രൂപീകരിച്ച് 25 വര്‍ഷം തികയുകയാണ്.

കൂടാതെ കൊച്ചിയില്‍ സംഘടനയ്ക്കായി ഒരു ഓഫിസ് നിര്‍മ്മിക്കുണ്ട്.ഇതിന് കൂടിയാണ് സിനിമ ചെയ്യാം എന്ന ആലോചനയിലേക്ക് എത്തിയത്.ഈ സാഹചര്യത്തിന് പറ്റിയ രീതിയിലുള്ള സിനിമ ചെയ്യാന്‍ വേണ്ട ഒരു പ്രോജക്ട് സമര്‍പ്പിക്കാന്‍ അമ്മയുടെ യോഗത്തില്‍ ധാരണയായിരുന്നു.അമ്മയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തേണ്ടതായിട്ടുണ്ട്.ഇപ്പോള്‍ ഒരു സിനിമ ചെയ്യുകയാണെങ്കില്‍ അത് ഒടിടി പ്ലാറ്റ്‌ഫോമില്‍ വില്‍ക്കാന്‍ കഴിയുമെന്ന പ്രത്യാശയും ഇടവേള ബാബു കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button