CinemaGeneralMollywoodNEWS

‘മിഥുനം’ മോഹന്‍ലാലിന്‍റെ സിനിമയായിരുന്നില്ല : മിഥുനത്തില്‍ തന്‍റെ നായകനാകേണ്ടിയിരുന്ന നടനെക്കുറിച്ച് ഉര്‍വശി

അതില്‍ അഭിനയിച്ച ഓരോ നടീ-നടന്മാരെക്കുറിച്ച് ഓര്‍ക്കുമ്പോഴും എന്തൊരു അത്ഭുതമാണ്

ശ്രീനിവാസന്റെ രചനയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ സിനിമയാണ് ‘മിഥുനം’. സുലോചന എന്ന നായിക കഥാപാത്രമായി സിനിമയിലുടനീളം നിറഞ്ഞു നിന്ന നടി ഉര്‍വശി തന്റെ കരിയറിലെ ഏക്കാലത്തെയും മികച്ച സിനിമയക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. ശ്രീനിവാസന്‍ തന്നെ സംവിധാനം ചെയ്തു അദ്ദേഹം തന്നെ നായകനാകാനിരുന്ന സിനിമയായിരുന്നു മിഥുനമെന്നും പക്ഷേ പിന്നീട് പ്രിയദര്‍ശന്‍ വന്നതോടെ അത് മോഹന്‍ലാലിലേക്ക് മാറുകയായിരുന്നുവെന്നും ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് ഉര്‍വശി പറയുന്നു.

പ്രിയദര്‍ശന്‍ സാറിന്റെ ഒരു സിനിമയെ ഞാന്‍ അഭിനയിച്ചിട്ടുള്ളൂ അതാണ്‌ ‘മിഥുനം’. എനിക്ക് വ്യക്തിപരമായി ഒരുപാട് ഇഷ്ടമുള്ള കഥാപാത്രമാണ് അതിലെ സുലോചന. ശരിക്കും ശ്രീനിയേട്ടന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു ‘മിഥുനം’. ശ്രീനിയേട്ടന്‍ തന്നെ ലാലേട്ടന്‍ ചെയ്ത കഥാപാത്രം ചെയ്യാനായിരുന്നു ആദ്യ പ്ലാന്‍. പിന്നീട് പ്രിയദര്‍ശന്‍ സാറിലേക്ക് സിനിമ വന്നപ്പോള്‍ ലാലേട്ടന്‍ സിനിമയിലെ നായകനാകുകയായിരുന്നു. അതില്‍ അഭിനയിച്ച ഓരോ നടീ-നടന്മാരെക്കുറിച്ച് ഓര്‍ക്കുമ്പോഴും എന്തൊരു അത്ഭുതമാണ്. ശങ്കരാടി സാര്‍. പപ്പു ചേട്ടന്‍ മീനാമ്മ തുടങ്ങിയ വലിയ അഭിനേതാക്കളുടെ ഒരു നിര തന്നെയുണ്ടായിരുന്നു. ചിത്രത്തിലെ ജഗതി ചേട്ടന്റെയും, ഇന്നസെന്റ്‌ ചേട്ടനെയും കോമ്പിനേഷന്‍ രംഗങ്ങള്‍ തന്നെ ഏറെ ചിരിയുണര്‍ത്തുന്നവയാണ്. ‘മിഥുനം’ എന്ന സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് ഉര്‍വശി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button