BollywoodGeneralLatest NewsNEWS

കിങ് ഖാന് പിറന്നാൾ സമ്മാനമൊരുക്കി ബുര്‍ജ് ഖലീഫ

ഹാപ്പി ബര്‍ത്ഡേ ഷാരൂഖ്' എന്ന് അലങ്കരിച്ച ബുര്‍ജ് ഖലീഫയുടെ മുന്നില്‍ നിന്നുള്ള ചിത്രവും ഷാരൂഖ്

മലയാളികൾക്കും ഏറെപ്രിയങ്കരനായ ബോളിവുഡ് താരം ഷാരുഖ് ഖാൻ 55ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സാധാരണ പിറന്നാള്‍ ദിനത്തില്‍ മന്നത്തെ തന്റെ വീട്ടില്‍ ആരാധകരോടൊപ്പം സമയം ചെലവഴിക്കുന്നതാണ് താരത്തിന്റെ പതിവ്. എന്നാൽ ഇക്കുറി കുടുംബത്തിനൊപ്പം ദുബായിലായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം.

ദുബായിലെ ഈ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി ബുര്‍ജ് ഖലീഫയില്‍ താരത്തിന് ആശംസയെത്തി. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ, ഡോണ്‍, രാവണ്‍ തുടങ്ങിയ ഷാരൂഖ് സിനിമകളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയായിരുന്നു സന്ദേശം തെളിഞ്ഞത്.

READ ALSO:ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകൾ മീനാക്ഷിയുടെ പുതിയ ചിത്രം വൈറല്‍

‘ഹാപ്പി ബര്‍ത്ഡേ ഷാരൂഖ്’ എന്ന് അലങ്കരിച്ച ബുര്‍ജ് ഖലീഫയുടെ മുന്നില്‍ നിന്നുള്ള ചിത്രവും ഷാരൂഖ് പങ്കുവച്ചു. “ലോകത്തെ തന്നെ ഏറ്റവും വലുപ്പവും ഉയരവും കൂടിയ സ്ക്രീനില്‍ എന്നെ കാണുന്നതില്‍ സന്തോഷം തോന്നുന്നു. നന്ദി മൊഹമ്മദ്, എന്റെ അടുത്ത ചിത്രത്തിന്റെ റിലീസിനു മുന്നേ വലിയ സ്ക്രീനില്‍ എന്നെ കാണിച്ചതിന്.എന്‍റെ കുട്ടികള്‍ക്കും ഇത് മതിപ്പുണ്ടാക്കുന്നതാണ്. ഞാനിത് വളരെയധികം ഇഷ്ടപ്പെടുന്നു”, ചിത്രത്തോടൊപ്പം സമൂഹ മാധ്യമത്തിൽ ഷാരൂഖ് കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button