CinemaGeneralLatest NewsMollywoodNEWS

പരിചയപ്പെട്ടപ്പോൾ ആ നടൻ ആദ്യമായി ചോദിച്ചത് കള്ളിനെക്കുറിച്ചാണ്: സത്യന്‍ അന്തിക്കാട്

മായമില്ലാത്ത കള്ളുകിട്ടാൻ അന്യദേശത്തുനിന്നുപോലും ആളുകൾ അന്തിക്കാട്ടെത്തുമായിരുന്നു

തൃശ്ശൂരിലെ അന്തിക്കാട് എന്ന സ്ഥലത്തെ തെങ്ങിൻ കള്ളിനെപ്പറ്റി തുറന്നു സംസാരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. തന്റെ സിനിമകളിലെ കള്ള് ചെത്തുകാരായ കഥാപാത്രങ്ങളെ ഓർമ്മിച്ചു കൊണ്ടായിരുന്നു സത്യൻ അന്തിക്കാട് ഫേസ് ബുക്കിൽ അന്തിക്കാടൻ കള്ളിനെക്കുറിച്ച് തുറന്നു സംസാരിച്ചത്.

സത്യൻ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അന്തിക്കാട് എന്ന ഗ്രാമം പണ്ട് അറിയപ്പെട്ടിരുന്നത് നല്ല തെങ്ങിൻ കള്ള് കിട്ടുന്ന സ്ഥലം എന്ന പേരിലായിരുന്നു. മദ്രാസിൽ സംവിധാനം പഠിക്കാൻ പോയ സമയത്ത് ശങ്കരാടിയെ പരിചയപ്പെട്ടപ്പോൾ ആദ്യം ചോദിച്ചത് അന്തിക്കാടൻ കള്ളിനെപ്പറ്റിയാണ്. എവിടെ നോക്കിയാലും ചെത്തുകാരെ കാണാമായിരുന്നു. എല്ലാ പുരയിടങ്ങളിലും ചകിരി കൊണ്ട് പട്ട കെട്ടിയ തെങ്ങുകൾ കാണാമായിരുന്നു. മായമില്ലാത്ത കള്ളുകിട്ടാൻ അന്യദേശത്തുനിന്നുപോലും ആളുകൾ അന്തിക്കാട്ടെത്തുമായിരുന്നു. നേരം വെളുത്താൽ ചെത്തിയെടുത്ത കള്ള് അളക്കുന്ന സ്റ്റോറുകൾ പലയിടത്തും സജീവമായ കാഴ്ചയായിരുന്നു. ശുദ്ധമായ നാട്ടുകള്ളിന്റെ മണമേറ്റാണ് ഞങ്ങളൊക്കെ സ്കൂളുകളിൽ പോയിരുന്നത്. കള്ളുഷാപ്പിന് മുന്നിൽ എപ്പോഴും മണിയനീച്ചകൾ വട്ടമിട്ടു പറക്കുന്നത് കാണാമായിരുന്നു.
‘മണ്ടന്മാർ ലണ്ടനിൽ’ എന്ന എന്റെ ആദ്യകാല ചിത്രത്തിൽ പറവൂർ ഭരതൻ ചെത്തുകാരനാണ്. ‘മഴവിൽ കാവടിയി’ലും ചെത്തുകാരനുണ്ട്. ഒടുവിൽ ഉണ്ണികൃഷ്ണനാണ് ചെത്തുകാരൻ കുഞ്ഞാപ്പുവായി വേഷമിട്ടത്. അന്ന് ഒടുവിലിന് വേണ്ടി ചെത്തുകാരന്റെ സാമഗ്രികൾ അന്തിക്കാട് നിന്നാണ് കൊണ്ട് പോയത് . എന്റെ അയൽവാസിയായിരുന്ന ഷണ്മുഖന്റെ ഉപകരണങ്ങളായിരുന്നു അത്. ഷൺമുഖൻ പോലും പിന്നീട് ചെത്ത് ഉപേക്ഷിച്ച് ഗൾഫിൽ പോയി തിരിച്ചുവന്ന് ക്ഷീരകർഷകനായി മാറി. വിരലിലെണ്ണാവുന്ന ചെത്തുകാരേ ഈ പഞ്ചായത്തിൽ ഇപ്പോഴുള്ളൂവെന്ന് ഈയിടെ പറഞ്ഞത് അന്തിക്കാട്ടുകാരനായ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറാണ്.

 

shortlink

Related Articles

Post Your Comments


Back to top button