CinemaGeneralMollywoodNEWS

ചിത്രീകരണത്തിന് തലേനാള്‍ വരെ സ്ക്രിപ്റ്റ് ഇല്ലാതെ രണ്ടര ദിവസം കൊണ്ട് തിരക്കഥയെഴുതി ചരിത്ര വിജയമാക്കി മാറ്റിയ മമ്മൂട്ടി സിനിമ

മമ്മൂട്ടിയെ കൂടാതെ സുമലത, നദിയ മൊയ്തു, മുകേഷ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ

പ്രായം കടന്ന പക്വതയുള്ള കഥാപാത്രങ്ങൾ ചെയ്തു കൊണ്ടായിരുന്നു മമ്മൂട്ടി തന്റെ ആദ്യ കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നത്. ജോഷി – മമ്മൂട്ടി – ഡെന്നീസ് ജോസഫ് ടീമാണ് അക്കാലത്ത് വലിയ ഹിറ്റുകൾ മമ്മൂട്ടി എന്ന സൂപ്പർ താരത്തിന് സമ്മാനിച്ചിട്ടുള്ളത്. മമ്മൂട്ടി ചെയ്ത കഥാപാത്രങ്ങളെല്ലാം തിരക്കഥാകൃത്തുക്കളുടെ മികച്ച സൃഷ്ടിയായിരുന്നു. പക്ഷേ ‘ശ്യാമ’ എന്ന സിനിമയിലെ മമ്മൂട്ടി കഥാപാത്രം കടലാസിൽ ജീവൻ വച്ചത് ആ സിനിമയുടെ ചിത്രീകരണത്തിന് തലേനാളാണ്. കൊടൈക്കനാലിൽ ചിത്രീകരിച്ച സിനിമയുടെ തിരക്കഥ ഡെന്നീസ് ജോസഫ് എഴുതി തീർത്തത് വെറും രണ്ടര ദിവസം കൊണ്ടാണ്. രണ്ടര ദിവസം കൊണ്ട് പൂർണമായ സ്ക്രിപ്റ്റ് എഴുതി ഷൂട്ട് ചെയ്ത സിനിമ മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ മഹാ വിജയങ്ങളിലൊന്നായി മാറി എന്നത് മറ്റൊരു ചരിത്രം. മമ്മൂട്ടിയെ കൂടാതെ സുമലത, നദിയ മൊയ്തു, മുകേഷ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. അക്കാലത്ത് നൂറോളം ദിവസങ്ങൾ പിന്നിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റായിരുന്നു

മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിൽ ഇത്രയും കുറഞ്ഞ കാലയളവിനുള്ളിൽ സൃഷ്ടിച്ച ഒരു സിനിമ അതിന് മുൻപോ പിൻപോ ഉണ്ടായിട്ടില്ല. മമ്മൂട്ടി – സുമലത താര ജോഡികൾ ‘നിറക്കൂട്ട്’ എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം ഒന്നിച്ച സിനിമ കൂടിടിയായിരുന്നു ‘ശ്യാമ’. മുകേഷ്, നദിയ മൊയ്തു കോമ്പിനേഷനും ആ സിനിമയിലൂടെ യുവ ഹൃദങ്ങളിൽ ഇടം നേടി. ചിത്രത്തിലെ ‘പൂം കാറ്റേ’ എന്ന ഗാനവും, ‘ചെമ്പരത്തിപ്പൂവേ’ എന്ന ഗാനവും അക്കാലത്തെ ഹിറ്റ് ഗാനങ്ങളായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button