CinemaGeneralMollywoodNEWS

അവാർഡ് സിനിമയിലെ ‘മമ്മൂട്ടി’ എന്ന വിളിപ്പേര് : സിനിമയിൽ നിന്ന് മാറ്റി നിർത്തപ്പെട്ട അനുഭവം വെളിപ്പെടുത്തി നടൻ ഇർഷാദ്

അവർ അത് റിജക്റ്റ് ചെയ്യുമ്പോൾ നേരേ തൃശ്ശൂർക്ക് വണ്ടി കയറും.നടൻ ഇർഷാദിനോട് പറയാൻ

ഒരു സമയത്ത് കൊമേഴ്സ്യൽ ചിത്രങ്ങളില്‍ നിന്ന് തന്നെ പൂർണ്ണമായി മാറ്റി നിര്‍ത്തിയിരുന്നുവെന്നും സിനിമാ മേഖലയിൽ താൻ അറിയപ്പെട്ടിരുന്നത് അവാർഡ് സിനിമയിലെ മമ്മൂട്ടിയെന്നുമായിരുന്നുവെന്ന് തുറന്നു പറയുകയാണ് നടൻ ഇർഷാദ്. അങ്ങനെ അവഗണിച്ചതിൽ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും തന്റെ പിആർഒ വർക്കിന്റെ കുഴപ്പമായിരിക്കാം അതെന്നും ഇർഷാദ് പറയുന്നു.

നടന്‍ ഇര്‍ഷാദിന്‍റെ വാക്കുകള്‍

‘കൊമേഴ്സ്യൽ സിനിമയിൽ നിന്ന് വളരെ ഭീകരമായി തന്നെ എന്നെ മാറ്റി നിർത്തിയിട്ടുണ്ട്. അതിൽ ആരെയും കുറ്റപ്പെടുത്തുന്നില്ല. പക്ഷേ അങ്ങനെയൊരു അവസ്ഥയുണ്ടായിട്ടുണ്ട്. എന്റെ പിആർഒ വർക്കിന്റെ കുഴപ്പമായിരിക്കാം. ‘അവാർഡ് സിനിമയിലെ മമ്മൂട്ടി’ എന്നായിരുന്നു സിനിമാക്കാർക്കിടയിൽ ഞാൻ അറിയപ്പെട്ടിരുന്നത്. ആന്റോ ജോസഫ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്, “ചിലർ ഓഫ്ബീറ്റ് സിനിമ ശൈലിയിലെ ഒരു കഥ പറയാനായി ഇവിടുത്തെ പ്രമുഖ താരങ്ങളുടെ അടുത്തെത്തും. അവർ അത് റിജക്റ്റ് ചെയ്യുമ്പോൾ നേരേ തൃശ്ശൂർക്ക് വണ്ടി കയറും.നടൻ ഇർഷാദിനോട് പറയാൻ”. ഞാൻ അത്തരം സിനിമകളിൽ കൂടുതൽ അഭിനയിച്ചത് കൊണ്ട് ഇവൻ അവാർഡ് സിനിമയുടെ ആളു തന്നെയെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ടാകും. പക്ഷേ എല്ലാത്തരം സിനിമയിലും അഭിനയിക്കാൻ ഇഷ്ടമുള്ള നടനാണ് ഞാൻ’.

shortlink

Related Articles

Post Your Comments


Back to top button