GeneralLatest NewsMollywoodNEWS

ടൊവിനോ തോമസ് നായകനാകുന്ന ആഷിക് അബു ചിത്രത്തിലേക്ക് 50 പേര്‍ക്ക് അവസരം!

ചിത്രത്തില്‍ അന്ന ബെന്‍ ആണ് നായിക

   ടൊവിനോ തോമസിനെ നായകനാക്കി ആഷിക് അബു ഒരുക്കുന്ന നാരദനിലേക്ക് 50 പേര്‍ക്ക് അവസരം. 22നും 24വയസിനും ഇ‌ടയില്‍ പ്രായം തോന്നിക്കുന്ന 50 യുവതീയുവാക്കള്‍ക്കാണ് അവസരം. ചിത്രത്തിന്റെ ആദ്യ ഓഡിഷന്‍ കോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.

ചിത്രത്തില്‍ അന്ന ബെന്‍ ആണ് നായിക. ഉണ്ണി ആര്‍ ആണ് രചന നിര്‍വഹിക്കുന്നത്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നു നിർമ്മിക്കുന്ന ‘നാരദന്‍’. സിനിമയുടെ ഭാ​ഗമാകാന്‍ താത്പര്യമുള്ളവര്‍ [email protected] എന്ന മെയില്‍ ഐഡിയിലേക്ക് വിവരങ്ങള്‍ അയച്ചുനല്‍കാനാണ് അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button