GeneralLatest NewsNEWS

മുഖത്ത് ചിരി വേണ്ട എന്നായിരുന്നു സൂര്യയോട് പറഞ്ഞത്: അപര്‍ണ ബാലമുരളി

സാധരണ പെണ്ണുകാണലിനുണ്ടാവുന്ന നാണമൊന്നും പാടില്ലെന്ന് എന്നോടും. തിരക്കഥ നന്നായി വായിച്ചു പഠിക്കാനുള്ള സമയം കിട്ടിയ ശേഷമായിരുന്നു ഷൂട്ടിങ് തുടങ്ങിയത്

തമിഴിൽ മികച്ച അഭിപ്രായങ്ങളുമായി മുന്നേറുന്ന ‘സുരറൈ പോട്രിലെ’ മലയാളി സാന്നിധ്യമായ ഉർവ്വശിയും, അപർണ ബാലമുരളിയും പ്രേക്ഷകരുടെ മനം കവരുകയാണ്. ചിത്രത്തിലെ ‘ബൊമ്മി’ എന്ന തനി തമിഴ്നാട്ടുകാരിയുടെ വേഷത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച അപർണ ബാലമുരളി മനോരമയുടെ ഞായറാഴ്ച സംപ്ലിമെൻറിന് അനുവദിച്ച അഭിമുഖത്തിൽ തന്‍റെ ഹിറ്റ് കഥാപാത്രത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.

‘സുധ കൊങ്കര എന്ന സംവിധായികയുടെ കണിശതയും കൃത്യതയുമാണതിന് കാരണം. ഒരു നോട്ടം പോലും എങ്ങനെ വേണമെന്ന് സംവിധായികയ്ക്ക് നിശ്ചയമുണ്ടായിരുന്നു. ബൊമ്മിയും, മാരനും ആദ്യമായി കണ്ടുമുട്ടുന്ന രംഗം പോലും പതിവു ചിത്രീകരണങ്ങളിൽ നിന്ന് വ്യത്യസ്തമായത് അങ്ങനെയാണ്. മുഖത്ത് ചിരി വേണ്ട എന്നായിരുന്നു സൂര്യ സാറിനുള്ള നിർദ്ദേശം, സാധരണ പെണ്ണുകാണലിനുണ്ടാവുന്ന നാണമൊന്നും പാടില്ലെന്ന് എന്നോടും. തിരക്കഥ നന്നായി വായിച്ചു പഠിക്കാനുള്ള സമയം കിട്ടിയ ശേഷമായിരുന്നു ഷൂട്ടിങ് തുടങ്ങിയത്. ഇതും വളരെയധികം സഹായിച്ചു. ഷൂട്ടിങ് ആരംഭിക്കുമ്പോഴേക്കും ഡയലോഗുകൾ മിക്കതും മനസ്സിലുറച്ചിരുന്നു. അതു കഥാപാത്രങ്ങളെ നന്നായി ഉൾക്കൊള്ളാനും ബൊമ്മിയുടെ വികാര വിക്ഷോഭങ്ങളെ അഭിനയിച്ച് ഫലിപ്പിക്കാനും സഹായിച്ചു’.

shortlink

Related Articles

Post Your Comments


Back to top button