CinemaMollywoodNEWS

മഞ്ജുവിന്റെ പാട്ട് ലിസ്റ്റിൽ ഇനി ചെമ്പഴുക്ക മാത്രമല്ല ; പുതിയ ഗാനം ഏറ്റെടുത്ത് ആരാധകർ

റാം സുന്ദർ ഈണമൊരുക്കിയ പാട്ടിന് ബി ഹരിനാരായണനാണ് വരികളെഴുതിയത്

പ്രേഷകരുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ. നീണ്ട വർഷത്തെ ഇടവേളയ്ക്കു ശേഷം ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. ഇപ്പോഴിതാ ഒരു സിനിമയ്ക്ക് വേണ്ടി പിന്നണി ഗായിക ആയിരിക്കുകയാണ് നടി. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിൽ നിന്നും മഞ്ജു പാടിയ പാട്ടിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

മഞ്ജു നല്ലൊരു ഗായിക കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണിപ്പോൾ. ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിൽ നിന്നും മഞ്ജു വാര്യർ പാടിയ ‘കിം കിം കിം’ എന്ന് തുടങ്ങുന്ന പാട്ട് പുറത്ത് വന്നത് മുതൽ ഹിറ്റായി മാറിയിരിക്കുകയാണ്.

റാം സുന്ദർ ഈണമൊരുക്കിയ പാട്ടിന് ബി ഹരിനാരായണനാണ് വരികളെഴുതിയത്. ലക്ഷക്കണക്കിന് ആളുകളാണ് പാട്ട് കേട്ട് കഴിഞ്ഞത്. വേറെ ലെവൽ പാട്ടാണിതെന്നും മഞ്ജു ചേച്ചി ഉയിർ ആണെന്നുമൊക്കെയുള്ള കമന്റുകളും നിറയുന്നു.

സന്തോഷ് ശിവൻ രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. വർഷങ്ങൾക്ക് മുൻപ് തന്നെ ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. ചിത്രത്തിൽ സൗബിൻ ഷാഹിർ, കാളിദാസ് ജയറാം, നെടുമുടി വേണു, രമേഷ് പിഷാരടി, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, ബേസിൽ ജോസഫ് തുടങ്ങിയവർ അഭിനയിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button