GeneralNEWS

എവിടെ ആയിരുന്നു ഇത്രയും കാലം ; കങ്കാരുവിനോട് കുശലം ചോദിച്ച് നവ്യ

ഒരു പഴയ ഓസ്ട്രേലിയൻ യാത്രയുടെ ചിത്രമാണ് ഇപ്പോൾ നവ്യ പങ്കുവച്ചിരിക്കുന്നത്

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് നവ്യ നായർ. ഒരു കാലത്ത് നവ്യ മലയാള സിനിമയിൽ തിളങ്ങി നിന്ന നായികയായിരുന്നു. മലയാളത്തിൻ്റെ മുൻനിര നായകന്മാരുടെയൊക്കെ തോളോടുതോൾ ചേർന്ന് അഭിനയിച്ച് പിടിച്ചു നിന്ന നവ്യ പിന്നീട് തെന്നിന്ത്യയുടെ പ്രിയനടിയായി മാറി. വിവാഹ ശേഷം സിനിമകളിൽ മടങ്ങിയെത്തിയത് സൂപ്പർ ഹിറ്റായി മാറിയ ദൃശ്യത്തിൻ്റെ കന്നഡ പതിപ്പിലൂടെയായിരുന്നു.

താരത്തിന്റെ ചിത്രങ്ങളും നൃത്തങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. കഴിഞ്ഞ ദിവസം മകന്റെ പിറന്നാൾ ആഘോഷവും മറ്റും സമൂഹമാധ്യമങ്ങളിൽ വൈറലായിമാറിയിരുന്നു. യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് നടി നവ്യ നായർ. ഒരു പഴയ ഓസ്ട്രേലിയൻ യാത്രയുടെ ചിത്രമാണ് ഇപ്പോൾ നവ്യ പങ്കുവച്ചിരിക്കുന്നത്.

ഓസ്ട്രേലിയയിൽ പോയി ഒരു കങ്കാരുവിനോട് മിണ്ടിപ്പറയുകയാണ് താരം. കൌതുകത്തോടെയാണ് ഇരുവരും പരസ്പരം നോക്കുന്നത്.“എന്നെ കണ്ട അവനും അവനെകണ്ട ഞാനും :”എവിടെ ആയിരുന്നു ഇത്രയും കാലം ” എന്ന് പറഞ്ഞുകൊണ്ടാണ് നവ്യ ചിത്രം പങ്കുവച്ചിരിക്കുന്നത്. നവ്യ നായികയാകുന്ന മലയാള ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ഒരുത്തീ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വികെ പ്രകാശാണ്.

shortlink

Related Articles

Post Your Comments


Back to top button