BollywoodGeneralLatest NewsNEWS

കര്‍ഷകര്‍ എന്താണോ പറയുന്നത് അത് സര്‍ക്കാര്‍ അംഗീകരിക്കണം, കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരുകോടി നല്‍കി ഗായകന്‍

ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ സന്ദര്‍ശിച്ചു ഐക്യദാര്‍ഢ്യം

കാര്‍ഷികനിയമത്തിനെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് തണുപ്പിനെ മറികടക്കാന്‍ കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരു കോടി നല്‍കി ഗായകന്‍ ദില്‍ജിത് ദോസാന്‍ഝ്. പഞ്ചാബി ഗായകന്‍‍ സിന്‍ഘയാണ് ഇത് സംബന്ധിച്ച വാര്‍ത്ത ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്.

ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ സന്ദര്‍ശിച്ചു ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു ദില്‍ജിത്. താന്‍ കര്‍ഷകരെ കാണാനും അവരെ കേള്‍ക്കാനുമാണ് എത്തിയതെന്നും തനിക്ക് സംസാരിക്കാനില്ലെന്നും പറഞ്ഞ ദില്‍ജിത് പഞ്ചാബിലെയും ഹരിയാനയി ലെയും കര്‍ഷകര്‍ വീണ്ടും ഇവിടെയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു

‘എനിക്ക് സര്‍ക്കാരിനോട് പറയാനുള്ളതിതാണ്-പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറരുത്. കര്‍ഷകരുടെ പ്രശ്‌നത്തിനപ്പുറം വലിയ പ്രശ്‌നങ്ങളൊന്നും നിലവില്‍ ഇവിടെയില്ല. കര്‍ഷകര്‍ എന്താണോ പറയുന്നത് അത് സര്‍ക്കാര്‍ അംഗീകരിക്കണം. എല്ലാവരും സമാധാനത്തോടെയാണ് ഇവിടെ പ്രതിഷേധിക്കുന്നത്. ഇവിടെ രക്തചൊരിച്ചിലില്ല. സത്യങ്ങളെ വളച്ചൊടിക്കുകയാണ്’; ദില്‍ജിത് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button