GeneralLatest NewsSpecial

എന്നെ തടയാനാവില്ല : വീണ്ടും നാഗവല്ലിയായി ശോഭന, വൈറലായ ചിത്രം കാണാം

'ഗംഗേ... അതിനും എന്നെ തടയാനാവില്ല!' എന്ന് കുറിച്ചുകൊണ്ടാണ് ശോഭനയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രേഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ശോഭന. താരം അഭിനയിച്ച മണിച്ചിത്രത്താഴ് എന്ന ചിത്രം ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്ന സിനിമയാണ്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും ശോഭന തന്റെ നൃത്തത്തിലും മറ്റും സജീവമാണ്. താരം അടുത്തിടെ പങ്കുവെച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. പഴയ വസ്ത്രങ്ങൾക്ക് മുന്നിൽ ഇനി ഇത് എന്ന് പാകം ആകും എന്ന് ചോദിച്ചുകൊണ്ടുള്ള ചിത്രമായിരുന്നു ശോഭന പങ്കുവെച്ചത്. ഇപ്പോഴിതാ വീണ്ടും ഒരു ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

തൻ്റെ ആഭരണ കളക്ഷനൊപ്പം വലിയ കമ്മലും കൈയ്യിൽ പിടിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് ശോഭന പങ്കിട്ടിരിക്കുന്നത്. ‘ഗംഗേ… അതിനും എന്നെ തടയാനാവില്ല!’ എന്ന് കുറിച്ചുകൊണ്ടാണ് ശോഭനയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഏഴ്മാസങ്ങൾക്ക് ശേഷം ഈ സീസണിലെ ആദ്യ പെർഫോമൻസിനുള്ള തയ്യാറെടുപ്പിലാണ് താനെന്നും ആഭരണ കളക്ഷനൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ട് ശോഭന കുറിച്ചിരിക്കുന്നു. നിരവധി പേരാണ് ചിത്രത്തിന് കമണ്റ്റുമായി എത്തിയത്. മണിച്ചിത്രത്താഴിലെ നാഗവല്ലി വീണ്ടും എത്തിയോ എന്ന രസകരമായ കമൻറ്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്.

ഏറെ കാലത്തിന് ശേഷം ഇക്കൊല്ലമാണ് മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയത്. ദുൽഖർ സൽമാൻ നായകനായി 2020ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയായിരുന്നു നടി ക്യാമറയ്ക്ക് മുന്നിലേക്ക് വീണ്ടും തിരിച്ചെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button