BollywoodCinemaLatest News

ബോളിവുഡ് താരം കൃതി സനന് കോവിഡ് പോസിറ്റീവ്

സുരക്ഷിതരായിരിക്കുക, മഹാമാരി ഇതുവരെ പോയിട്ടില്ല

ബോളിവുഡിൽ കോവിഡ് പടർന്നു പിടിക്കുന്നു. നടി കൃതി സനന് ആണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പാലാണ് കൃതി കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ബി‌എം‌സിയും ഡോക്ടറുടെ ഉപദേശവും അനുസരിച്ച് ഞാൻ ക്വാറൻറീനിലാണെന്നും താരം കുറിച്ചു.

”കോവിഡ് പോസിറ്റീവ് ആയ വിവരം എല്ലാവരേയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ സുഖമായിരിക്കുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നും തന്നെയില്ല, കൂടാതെ ബി‌എം‌സിയും ഡോക്ടറുടെ ഉപദേശവും അനുസരിച്ച് ഞാൻ ക്വാറൻറീനിലാണ്. സുരക്ഷിതരായിരിക്കുക, മഹാമാരി ഇതുവരെ പോയിട്ടില്ല, ”കൃതി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

.ടൈഗർ ഷ്രോഫ്, ഭൂമി പെഡ്‌നേക്കർ, ഏക്താ കപൂർ, പുൽകിത് സാമ്രാട്ട് തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ വേഗത്തിൽ സുഖം പ്രാപിക്കാൻ കൃതിക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വരുൺ ധവാൻ, നീതു കപൂർ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

shortlink

Post Your Comments


Back to top button