GeneralLatest NewsMollywood

വോട്ട് പാഴാക്കാതെ താരങ്ങൾ ; ടൊവിനോയും മഞ്ജുവും വോട്ട് രേഖപ്പെടുത്തി

ഇന്നസെന്റ് ഇരിങ്ങാലക്കുടയില്‍ വോട്ട് രേഖപെടുത്തി

തിരുവനന്തപുരം: ഇത്തവണ വോട്ട് രേഖപ്പെടുത്താൻ സിനിമാതാരങ്ങൾ ഉൾപ്പടെ നിരവധി പ്രമുഖർ രംഗത്തെത്തി. പ്രമുഖ താരങ്ങളായ ഇന്നസെന്റ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍ തുടങ്ങിയവർ തങ്ങളുടെ വോട്ട് രാവിലെ തന്നെ രേഖപ്പെടുത്തി. തൃശ്ശൂരിലെ പുള്ള് എല്‍പി സ്കൂളിലാണ് നടി മഞ്ജു വാര്യർ വോട്ട് ചെയ്തത്. കൂത്താട്ട് കുളത്ത് കള സിനിമയുടെ ലൊക്കഷനിൽ നിന്നുമാണ് ടൊവിനോ രാവിലെ വോട്ട് ചെയ്യാൻ എത്തിയത്. പിതാവ് തോമസും ടൊവിനോയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.

ഇന്നസെന്റ് ഇരിങ്ങാലക്കുടയില്‍ വോട്ട് രേഖപെടുത്തി. ഇടത്പക്ഷത്തിന് ഇത്തവണ അനുകൂല സാഹചര്യമാണ് ഉള്ളത് എന്നും താരം പറഞ്ഞു. ഇന്നസിന്റെ ഭാര്യ ആലീസ് മകന്‍ സോണറ്റ് എന്നിവരോടൊപ്പമാണ് രാവിലെ 8 മണിയോടെ ഇന്നസെന്റ് വോട്ട് രേഖപെടുത്താന്‍ എത്തിയത്.സംവിധായകൻ സത്യൻ അന്തിക്കാട് അന്തിക്കാട് ജിഎൽ പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. അതേസമയം, വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ ഇത്തവണ നടൻ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനായില്ല

shortlink

Related Articles

Post Your Comments


Back to top button