GeneralLatest NewsMollywoodNEWSSpecial

കൗമാരത്തിലെ പ്രണയ വഴികളില്‍ ചുറ്റിയടിക്കുന്നു ; ഓർമ്മകൾ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

രമേഷ് പിഷാരടിയാണ് ചാക്കോച്ചന്റെ ചിത്രം എടുത്തിരിക്കുന്നത്

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. സമൂഹമാധ്യമങ്ങളിലും സജീവമായ താരം തന്റെ ചിത്രങ്ങളും കുടുംബവിശേഷങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ചാക്കോച്ചൻ പങ്കുവെച്ച പുതിയ ചിത്രമാണ് സോഷ്യമീഡിയയിൽ ശ്രദ്ധേയമാവുന്നത്.

ഇത്തവണ പഴയ പ്രണയകാലത്തിലേക്കുളള നടന്റെ തിരിഞ്ഞുനോട്ടമാണ് പുതിയ ചിത്രം. ലിറ്റില്‍ ഫ്‌ളവര്‍ ബെതനി ഹോസ്റ്റലിന് മുന്നില്‍ നിന്ന് എടുത്ത ചിത്രമാണ് ചാക്കോച്ചന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൗമാരത്തിലെ പ്രണയ വഴികളില്‍ ചുറ്റിയടിക്കുന്നു എന്ന ക്യാപ്ഷനോടുകൂടിയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ദാറ്റ് പ്രിയ-പ്പെട്ട ഇടം എന്നും നടന്‍ കുറിച്ചു. രമേഷ് പിഷാരടിയാണ് ചാക്കോച്ചന്റെ ഈ ചിത്രം എടുത്തിരിക്കുന്നത്.

നടന്റെ ചിത്രത്തിന് പിന്നാലെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ കമന്റുമായി എത്തിയത്. കളള കാമുകന്‍, പഴയ ഓര്‍മ്മക്ക് മതില്‍ ചാടാന്‍ നിക്കല്, കമ്പിയേല്‍ ഇരിക്കും, എന്നിങ്ങനെയാണ് ചാക്കോച്ചന്റെ ചിത്രത്തിന് താഴെ വന്നിരിക്കുന്ന കമന്റുകള്‍.

എഡിറ്റര്‍ അപ്പു എസ് ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴലാണ് ചാക്കോച്ചന്‌റെ പുതിയ ചിത്രം. നയന്‍താരയാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button