GeneralLatest NewsMollywoodNEWS

ഞങ്ങളുടെ ഹൃദയത്തിന്റെ രാജാവ് ; ഇന്ദ്രജിത്തിന് പിറന്നാൾ ആശംസയുമായി പൂർണിമ

ഫോണിൽ ആനിമൽ ഗെയിം രസിച്ച് കാണുന്ന ഇന്ദ്രജിത്തിനെയാണ് വീഡിയോയിൽ കാണാനാവുക

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ഇന്ദ്രജിത്തും പൂർണിമയും. സമൂഹമാധ്യമങ്ങളിലും സജീവമായ താരകുടുംബം തങ്ങളുടെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടയിലായിരുന്നു ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും വിവാഹവാർഷികം. ഇരുവരും പരസ്പരം ആശംസ അറിയിക്കുകയും വാർഷിക ദിനം ആഘോഷിക്കുകയും ചെയ്യുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ തരംഗം സൃഷിടിച്ചിരുന്നു. ഇപ്പോഴിതാ ഇന്ദ്രജിത്തിന്റെ പിറന്നാൾ ദിനത്തിൽ ആശംസയുമായി എത്തിയിരിക്കുകയാണ് പൂർണിമ.

ഇന്ദ്രജിത്തിന്റെ രസകരമായ വീഡിയോയുടെ രൂപത്തിൽ പങ്കുവച്ചിരിക്കുന്നത്. വീട്ടിൽ ഇരുന്ന് ഫോണിൽ ആനിമൽ ഗെയിം രസിച്ച് കാണുന്ന ഇന്ദ്രജിത്തിനെയാണ് വീഡിയോയിൽ കാണാനാവുക. പലപ്പോഴായി ഷൂട്ട് ചെയ്ത വീഡിയോകളുടെ കൊളാഷ് ആണിത്. ഇന്ദ്രജിത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് പൂർണിമ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഞങ്ങളുടെ ഹൃദയത്തിന്റെ രാജാവിന് ജന്മദിനാശംസകൾ എന്ന് പൂർണിമ കുറിക്കുന്നു.

https://www.instagram.com/tv/CI3kTfwHAkg/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button