CinemaLatest NewsMollywoodNEWS

സയനോര സംഗീത സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം ; ഇന്ദ്രജിത്തിന്റെ ‘ആഹാ’ ശ്രദ്ധേയമാവുന്നു

ആഹാ ഒരു മുഴു നീള സ്പോർട്സ് ഡ്രാമയാണ്

ഇന്ദ്രജിത്ത് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആഹാ’. സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ച് ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം സംവിധാനം ചെയ്തിരിക്കുന്നത് സയനോര ഫിലിപ്പാണ്. സയനോര ഫിലിപ്പ്, ജുബിത് നമ്രടത്ത് , ടിറ്റോ പി. തങ്കച്ചൻ എന്നിവരാണ് ചിത്രത്തിന്റെ ഗാനരചന.

ജുബിത് നമ്രടത്ത് എഴുതി അർജുൻ അശോകൻ പാടിയ തീം സോങ് നിരവധി താരങ്ങളാണ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ വഴി ലോഞ്ച് ചെയ്തത്. സയനോര ഫിലിപ്പ് സംഗീത സംവിധാനം നിർവഹിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ആഹാ.

മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നിവിൻ പോളി, ടൊവിനോ തോമസ്, മഞ്ജു വാരിയർ, ആസിഫ് അലി, വിജയ് സേതുപതി, കാർത്തി, ഉണ്ണി മുകുന്ദൻ, അജു വർഗീസ് , ജോജു ജോർജ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, ദിലീഷ് പോത്തൻ, സാനിയ അയ്യപ്പൻ, ആന്റണി പെപെ, ലാൽ, ബാലു വർഗീസ്, ലെന, ദുർഗ എന്നിങ്ങനെ സിനിമാലോകത്തെ നിരവധി പേരാണ് ലോഞ്ചിന്റെ ഭാഗമായത്.

ആഹാ നിർമിച്ചിരിക്കുന്നത് സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം ആണ്. ടോബിത് ചിറയത് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. രാഹുൽ ബാലചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

ശാന്തി ബാലചന്ദ്രൻ ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ ജയൻ, സിദ്ധാർത്ഥ ശിവ, ജയശങ്കർ എന്നിങ്ങനെ നിരവധി അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button