CinemaIndian CinemaLatest NewsNEWS

കെജിഎഫ് 2 ടീസർ ജനുവരി 8ന് ; ആകാംഷയോടെ ആരാധകർ

നായകൻ യഷിന്റെ പിറന്നാൾ ദിനം കൂടിയാണ് ജനുവരി എട്ട്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് 2. കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന ‘കെജിഎഫ് 2’ന്‍റെ ചിത്രീകരണം ഓഗസ്റ്റ് 26നാണ് പുനരാരംഭിച്ചത്. ക്ലൈമാക്സ് ഫൈറ്റ് സീക്വന്‍സോടെ സഞ്ജയ് ദത്തിന്‍റെ രംഗങ്ങള്‍ പൂർത്തീകരിച്ച വിവരം നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ്.

ജനുവരി എട്ടിന് രാവിലെ പത്ത് പതിനെട്ടിന് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യും. കന്നഡ, ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലാകും ടീസർ എത്തുക.  നായകൻ യഷിന്റെ പിറന്നാൾ ദിനം കൂടിയാണ് ജനുവരി എട്ട്.

രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലാണെന്ന് സംവിധാകൻ പ്രശാന്ത് നീൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയില്‍ ക്ലൈമാക്സ് സീക്വന്‍സുകളാണ് പൂര്‍ത്തിയായത്. സിനിമയിൽ ബോളിവുഡ് നടൻ സഞ്ജയ് ദത്താണ്‌ അധീര’ എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button