CinemaGeneralLatest NewsMollywoodNEWS

നിവിൻ പോളിയുടെ മേക്കപ്പ് മാൻ മരത്തിൽ നിന്ന് വീണു മരിച്ചു

എട്ട് വ‍ര്‍ഷമായി നിവിൻ പോളിയുടെ പേഴ്സണൽ അസിസ്റ്റന്റായി പ്രവ‍ര്‍ത്തിച്ചുവരികയായിരുന്നു

കൊച്ചി: നടൻ നിവിൻ പോളിയുടെ പേഴ്സണൽ മേക്ക്പ്പ് മാൻ ഷാബു പുൽപ്പള്ളി(37) മരത്തിൽ നിന്നും വീണ് മരിച്ചു. ക്രിസ്‍മസ് സ്റ്റാര്‍ കെട്ടാൻ വേണ്ടി മരത്തില്‍ കയറിയപ്പോള്‍ വീണതാണ് എന്നാണ് സൂചന. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എട്ട് വ‍ര്‍ഷമായി നിവിൻ പോളിയുടെ പേഴ്സണൽ അസിസ്റ്റന്റായി പ്രവ‍ര്‍ത്തിച്ചുവരികയായിരുന്നു ഷാബു. പ്രമുഖ മേക്കപ്പ് മാൻ ഷാജി പുൽപ്പള്ളിയുടെ സഹോദരനാണ്. തട്ടത്തിൻ മറയത്ത് എന്ന സിനിമ മുതല്‍ നിവിനൊപ്പം പ്രവര്‍ത്തിച്ചുവരികയായിരുന്നു ഷാബു.

shortlink

Related Articles

Post Your Comments


Back to top button