CinemaGeneralLatest NewsMollywoodNEWS

ദുൽഖർ പുലിയാടാ ; നെറ്റ് ഫ്ളിക്സിന്റെ ട്വിറ്റിന് പിന്നിലെ രഹസ്യം തേടി ആരാധകർ

ഇന്നലെയാണ് നെറ്റ് ഫ്ലിക്സ് മാൻ ക്രഷ് മൺഡെ #MCM എന്ന ഹാഷ് ടാഗിൽ ‘ദുൽഖർ പുലിയാടാ’ എന്നൊരു ട്വീറ്റ് ചെയ്തത്

മലയാളി പ്രേഷകരുടെ പ്രിയ നടനാണ് ദുൽഖർ സൽമാൻ. മലയാളത്തിൽ മാത്രമല്ല തമിഴ് ഉൾപ്പടെയുള്ള ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ദുൽഖറുമായി ബാംശപ്പെട്ട പ്രചരിക്കുന്ന നെറ്റ് ഫ്ലിക്സിന്റെ പുതിയ ട്വീറ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇന്നലെയാണ് നെറ്റ് ഫ്ലിക്സ് മാൻ ക്രഷ് മൺഡെ #MCM എന്ന ഹാഷ് ടാഗിൽ ‘ദുൽഖർ പുലിയാടാ’ എന്നൊരു ട്വീറ്റ് ചെയ്തത്. ട്വിറ്റ് പുറത്തുവന്നതോടെ എന്താണ് ഇതിനു പിന്നിൽ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

ദുൽഖറിന്റെ ഏതെങ്കിലും സിനിമ നെറ്റ്ഫ്ളിക്സ് വഴി റിലീസിന് ഒരുങ്ങുന്നുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം. പ്രത്യേകിച്ചും ദുൽഖർ ചിത്രം ‘കുറുപ്പ്’ ചിത്രീകരണം പൂർത്തിയായ സാഹചര്യത്തിൽ. ‘കുറുപ്പ്’ ഓടിടി റിലീസിന് ഒരുങ്ങുന്നു എന്ന് മുൻപും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ദുൽഖർ ചിത്രമായ ‘ചാർലി’യുടെ തമിഴ് പതിപ്പ് ‘മാരാ’ എന്ന സിനിമയും ഓടിടി റിലീസിന് ഒരുങ്ങുന്നുണ്ട്.

ഈ ഡിസംബർ 24ന് ചാർലിയുടെ അഞ്ചാം വാർഷികമാണ്. ഇനി ഇതുമായി ബന്ധപ്പെട്ടാണോ നെറ്റ്ഫ്ളിക്സിന്റെ ഈ ട്വീറ്റ് എന്നറിയില്ല. എന്തായാലും നെറ്റ്ഫ്ളിക്സിന്റെ സർപ്രൈസ് എന്താണ് എന്നറിയാനുള്ള കൗതുകത്തിലാണ് ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button