GeneralLatest NewsMovie GossipsNEWS

റോസ് സാരിയിൽ സുന്ദരിയായി കീർത്തി ; കല്യാണത്തിനൊരുങ്ങി നിൽക്കുവാണെന്ന് താരം

എന്നാണ് നടിയുടെ വിവാഹമെന്നും ആരാധകർ കമൻ്റുകളിലൂടെ ചോദിക്കുന്നു

മലയാള ചിത്രത്തില്‍ ബാലതാരമായി കടന്നുവന്ന് തെന്നിന്ത്യയും കടന്ന് ബോളിവുഡ് വരെ എത്തിയിരിക്കുന്ന നടി കീര്‍ത്തി സുരേഷിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. കല്യാണത്തിന് ഒരുങ്ങി നിൽക്കുകയാണ് എന്ന് കുറിച്ചുകൊണ്ടാണ് കീർത്തി പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. റോസ് നിറത്തിലുള്ള സാരി അണിഞ്ഞ അതിമനോഹാരിയായാണ് ചിത്രത്തിൽ കീർത്തിയെ കാണാൻ കഴിയുന്നത്.

നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നത്. എന്നാണ് നടിയുടെ വിവാഹമെന്നും ആരാധകർ കമൻ്റുകളിലൂടെ ചോദിക്കുന്നു.

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് കീര്‍ത്തിയുടെ ഏറ്റവും പുതിയ മലയാള ചിത്രം.

shortlink

Related Articles

Post Your Comments


Back to top button