GeneralLatest NewsNEWSTV Shows

ഇത്തരം മെസേജുകൾ വാട്സാപ്പിലോ മെസെഞ്ചറിലോ കിട്ടിയാൽ ദയവുചെയ്ത്‌, ആരും ലിങ്കിൽ ക്ലിക്‌ ചെയ്ത്‌ വഞ്ചിതരാകരുത്‌

വീട്ടിലിരുന്ന് മിനിട്ടുകൾക്കുള്ളിൽ ആയിരങ്ങൾ സമ്പാദിക്കാം എന്നുള്ള മോഹനവാഗ്‌ദാനങ്ങളിൽ വീഴാതിരിക്കുക

ചെമ്പരത്തി എന്ന ജനപ്രിയപരമ്പരയിൽ നായകൻ ആനന്ദായി എത്തുന്ന താരമാണ് സ്റ്റെബിൻ ജേക്കബ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഒരു കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പൊതുജനത്തിനും തന്റെ ആരാധകർക്കും ഉപകാരപ്പെടുന്ന ഒരു സന്ദേശം ആണ് സ്റ്റെബിൻ ജേക്കബ് പങ്കിട്ടത്.

സ്റ്റെബിന്റെ വാക്കുകൾ!

ശ്രദ്ധയ്ക്ക്‌, ഇത്തരം മെസേജുകൾ നിങ്ങളുടെ വാട്സാപ്പിലോ മെസെഞ്ചറിലോ കിട്ടിയാൽ ദയവുചെയ്ത്‌, ആരും ലിങ്കിലും മറ്റും ക്ലിക്‌ ചെയ്ത്‌ വഞ്ചിതരാകരുത്‌… ഒരുപക്ഷേ നിങ്ങളുടെ മൊബൈൽ ഫോൺ, ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങിയവ ഹാക്ക്‌ ചെയ്യപ്പെടാനും പണം നഷ്ടമാകാനും സാധ്യതയുണ്ട്‌…

read also:വമ്പന്‍ സര്‍പ്രൈസ് പുറത്തുവിട്ട് ലെന; അമ്പരന്നു ആരാധകർ

വീട്ടിലിരുന്ന് മിനിട്ടുകൾക്കുള്ളിൽ ആയിരങ്ങൾ സമ്പാദിക്കാം എന്നുള്ള മോഹനവാഗ്‌ദാനങ്ങളിൽ വീഴാതിരിക്കുക, അപരിചിത നമ്പറുകളിൽ നിന്ന് വരുന്ന മെസേജുകൾ, ലിങ്കുകൾ എന്നിവ അവഗണിക്കുക.എന്നാണ് സ്റ്റെബിൻ പോസ്റ്റിലൂടെ പറയുന്നത്.

shortlink

Post Your Comments


Back to top button