GeneralLatest NewsTV Shows

ജനപ്രിയ പരമ്പര ചെമ്പരത്തിയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്‌; നടി ഐശ്വര്യ ഷോയില്‍ നിന്നും പിന്മാറി!! പകരമെത്തുന്നത് കുടുംബപ്രേക്ഷരുടെ പ്രിയതാരം

നാളുകള്‍ക്ക് ശേഷമാണ് താര അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത്.

കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ചെമ്പരത്തി. ഇതില്‍ അഖിലാണ്ഡേശ്വരി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രമുഖ നടി ഐശ്വര്യയാണ്. ബിഗ്‌ സ്ക്രീനിലെ മിന്നും താരം മിനിസ്‌ക്രീനിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാല്‍ ഇനി അഖിലാണ്ഡേശ്വരിയായി ഐശ്വര്യയില്ലെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

തൃച്ഛംബരത്തെ അഖിലാണ്ഡേശ്വരിയായി ഐശ്വര്യയ്ക്ക് പകരമെത്തുന്നത് താര കല്യാണ്‍ ആണ്. നാളുകള്‍ക്ക് ശേഷമാണ് താര അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത്.

ലോക് ഡൗണ്‍ സമയത്ത് സ്തംഭനാവസ്ഥയില്‍ ആയിരുന്ന സിനിമ-സീരിയല്‍ മേഖല വീണ്ടും സജീവമായി തുടങ്ങുകയാണ്. എന്നാല്‍ അന്യസംസ്ഥാനത്തെയും അന്യഭാഷയിലേയും താരങ്ങള്‍ ചിത്രീകരണത്തിനായി തിരികെ എത്തിയിട്ടില്ല. നടി അവന്തിക മോഹന്‍ ഉള്‍പ്പെടെ പല താരങ്ങളും പരമ്പരകളില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button