GeneralLatest NewsMollywood

ഇസക്കുട്ടനു സമ്മാനമായി കെഎസ്ആര്‍ടിസി ബസ്; നഷ്ടത്തിലോടുന്ന സ്ഥാപനം നൈസായി കുഞ്ഞിന് കൊടുത്തു അല്ലേ എന്ന് ആരാധകന്‍

കൊച്ചിന്റെ അപ്പനാണോ ബസിന്റെ കണ്ടക്ടര്‍ എന്നിങ്ങനെ രസകരമായ കമന്റുകളുമായി ആരാധകരും എത്തി

മകനുമൊത്തുമുള്ള സുന്ദര നിമിഷങ്ങളില്‍ പലതും ആരാധകരുമായി സംവദിക്കുന്ന താരമാണ് കുഞ്ചാക്കോബോബന്‍. ഇസഹാക്ക് എന്ന ഇസക്കുട്ടന് രമേഷ് പിഷാരടി സമ്മാനിച്ച കളിപ്പാട്ടങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം.

‘ജൂനിയറിനുള്ള കളിപ്പാട്ടങ്ങള്‍. രമേഷ് പിഷു സംരംഭം’ എന്ന അടിക്കുറിപ്പോടെയാണ്‌ ചാക്കോച്ചന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഒരു ആനവണ്ടിയും വാക്കറുമാണ് പിഷാരടി സമ്മാനിച്ചിരിക്കുന്നത്.

നഷ്ടത്തിലോടുന്ന സ്ഥാപനം നൈസായി കുഞ്ഞിന് കൊടുത്തു അല്ലേ, കൊച്ചിന്റെ അപ്പനാണോ ബസിന്റെ കണ്ടക്ടര്‍ എന്നിങ്ങനെ രസകരമായ കമന്റുകളുമായി ആരാധകരും എത്തി

shortlink

Related Articles

Post Your Comments


Back to top button