BollywoodGeneralLatest News

മൂന്ന് ഖാന്‍മാരുടേയും ദുബായിലെ സൗധങ്ങള്‍ സമ്മാനിച്ചത് ആര്? ഇവരുടെ സ്വത്തുവഹകളെ കുറിച്ചു അന്വേഷണം നടത്തണം; ആവശ്യവുമായി ബിജെപി എംപി സുബ്രമണ്യ സ്വാമി

ഖാന്‍മാര്‍ക്ക് ദുബായിലടക്കമുള്ള സ്വത്തുവഹകളെ കുറിച്ച്‌ സിബിഐയോ എന്‍ഫോഴ്‌സ്‌മെന്റോ വിശദമായ അന്വേഷണം നടത്തണമെന്നാണ് സുബ്രമണ്യ സ്വാമിയുടെ ആവശ്യം

ബോളിവുഡിലെ സൂപ്പര്‍താരങ്ങളായി വിലസുന്ന ഖാന്‍ ത്രയങ്ങള്‍ക്കെതിരെ ബിജെപി എംപി സുബ്രമണ്യ സ്വാമി. മൂന്ന് ‘ഖാന്‍’ മാരുടെയും സ്വത്തുവഹകളെ കുറിച്ചു അന്വേഷണം നടത്തണമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഖാന്‍മാര്‍ക്ക് ദുബായിലടക്കമുള്ള സ്വത്തുവഹകളെ കുറിച്ച്‌ സിബിഐയോ എന്‍ഫോഴ്‌സ്‌മെന്റോ വിശദമായ അന്വേഷണം നടത്തണമെന്നാണ് സുബ്രമണ്യ സ്വാമിയുടെ ആവശ്യം. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അമീര്‍ ഖാന്‍ എന്നീ താരങ്ങളെ ഉദ്ദേശിച്ചാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഈ പരാമര്‍ശം.

ദുബായിലും മറ്റും ഖാന്‍മാര്‍ക്കുള്ള സൗധങ്ങള്‍ ആരുടെ സമ്മാനമാണെന്നും അല്ലെങ്കില്‍ അവയെല്ലാം താരങ്ങള്‍ എങ്ങനെയാണ് വാങ്ങിയതെന്നുമുള്ള വിവരങ്ങള്‍ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും സുബ്രമണ്യ സ്വാമി തന്റെ ട്വീറ്റില്‍ പറയുന്നു. ഈ ട്വീറ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button