GeneralLatest NewsMollywoodNEWS

ഒന്നും എഴുതാനും കഴിയുന്നില്ല, ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട്.. നോവായി അനിലിന്റെ അവസാന പോസ്റ്റ്

ഡാം സൈറ്റിൽ കുളിങ്ങാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ടു പോകുകയായിരുന്നു.

മലയാളം സിനിമാ പ്രേമികളെ നിരാശയാക്കി മറ്റൊരു വിയോഗവാർത്തകൂടി. മലയാളത്തിന്റെ പ്രിയതാരം അനിൽ പി നെടുമങ്ങാട് മുങ്ങിമരിച്ചു. തൊടുപുഴ മലങ്കര ഡാമിൽ വച്ചാണ് മുങ്ങിമരിച്ചത്. ഡാം സൈറ്റിൽ കുളിങ്ങാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ടു പോകുകയായിരുന്നു.

സച്ചി സംവിധാനം ചെയ്ത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സിഐയുടെ റോളിൽ ഗംഭീര പ്രകടനം നടത്തിയ അനിൽ സച്ചിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന് അനുശോചനം നേർന്ന് മണിക്കൂറുകൾ മുൻപ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

”ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട്…”

ജോജു നായകനാവുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗിനായി തൊടുപുഴയിൽ എത്തിയ അനിൽ ഷൂട്ടിംഗിനിടവേളയിൽ ജലാശയത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തിൽ അനിൽ വീണു പോയെന്നാണ് വിവരം.

shortlink

Related Articles

Post Your Comments


Back to top button