GeneralLatest NewsMovie GossipsNEWS

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അലി അക്ബർ

ബിജെപി പ്രാഥമിക പരിഗണന പട്ടികയില്‍ ഇടം നേടി സംവിധായകന്‍

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പൻ നിരയെ തന്നെ കളത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പിയെന്ന് റിപ്പോർട്ടുകൾ. ജനഹൃദയങ്ങളിൽ സ്ഥാനമുള്ളവർക്ക് അവസരം നൽകാനാണ് സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്. വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ചവരുമായി കേന്ദ്ര നേതൃത്വം കൂടിയാലോചന തുടങ്ങിക്കഴിഞ്ഞു.

ഇതിന്റെ ഭാഗമായി സംവിധായകനും സംഘപരിവാര്‍ അനുകൂലിയുമായ അലി അക്ബറിനെ ബേപ്പൂര്‍ നിയമസഭ മണ്ഡലത്തിലേക്ക് മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ. അലി അക്ബറിന് മുൻഗണന നൽകി ബിജെപി നിയമസഭ തെരഞ്ഞെടുപ്പ് പ്രാഥമിക പരിഗണന കരടുപട്ടിക. നേരത്തെ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി അലി അക്ബര്‍ വടകര ലോക്‌സഭ മണ്ഡലത്തിലേക്ക് മത്സരിച്ചിട്ടുണ്ട്.

Also Read: ‘മിസ് യു പാണ്ട ദി പങ്ക്’ ; പ്രിയങ്ക ചോപ്രയുടെ പോസ്റ്റിന് എട്ട് ലക്ഷം ലൈക്ക്

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടെ കേരളത്തിൽ എൻഡിഎ മറ്റ് രണ്ട് മുന്നണികൾക്ക് ഒരു വെല്ലുവിളിയായി ഉയർന്നു കഴിഞ്ഞു. യുഡിഎഫിന്‍റെ അടിവേര് ഇളക്കാൻ ബിജെപിക്ക് സാധിച്ചു. ആഞ്ഞുപിടിച്ചാൽ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ ഇരട്ടി ലാഭമുണ്ടാക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് നേതൃത്വം.

Also Read: ഹരിഹരന്‍ ചിത്രങ്ങളില്‍ സഹ സംവിധായകനായ ആര്‍ട്ടിസ്റ്റ് ഭാസന്‍ മാനിപുരം അന്തരിച്ചു

സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശങ്ങളും കൂടി പരിഗണിച്ചുള്ള സ്ഥാനാർത്ഥി ലിസ്റ്റാണ് കേന്ദ്ര നേതൃത്വം തയ്യാറാക്കുക. അന്തിമ തീരുമാനം ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെത് തന്നെയായിരിക്കും. ആർ.എസ്.എസിന്റെ കൂടെ അഭിപ്രായം ഇക്കാര്യത്തിൽ ആരായും. ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രധാനമന്തി നരേന്ദ്ര മോദി അമിത് ഷാ രാജ്നാഥ് സിങ്, സ്മൃതി ഇറാനി തുടങ്ങിയ നേതാക്കൾ പ്രചാരണത്തിനെത്തും. ജനുവരി ആദ്യ ആഴ്ച തന്നെ പ്രചരണം തുടങ്ങാനാകുമെന്നാണ് കരുതുന്നത്.

സ്ഥാനാർത്ഥി ചർച്ചയിൽ ഉയർന്നു കേൾക്കുന്ന പേരാണ് കായികതാരം അഞ്ജു ബോബി ജോർജ്. കോട്ടയം ജില്ലയിൽ അഞ്ജുവിനെ മത്സരിപ്പിക്കാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments


Back to top button