CinemaGeneralLatest NewsNEWS

നമുക്ക് പലരോടും പ്രണയം തോന്നിയിരുന്നു, പക്ഷേ തിരിച്ചു സംഭവിച്ചത് ഇതാണ്: ലാല്‍ ജോസ് പറയുന്നു

അതുകൊണ്ട് തന്നെ പെണ്‍കുട്ടികളൊക്കെ എന്നെ തീരെ ചെറിയ കുട്ടിയായിട്ടാണ് കണക്കാക്കിയിരുന്നത്

കൗമാരകാലത്തെ ക്രിസ്മസ് ഓര്‍മ്മകള്‍ പറഞ്ഞു സംവിധായകന്‍ ലാല്‍ ജോസ്.തന്റെ നാട്ടിലെ കുടിയേറ്റ കര്‍ഷകര്‍ പാതിരാ കുര്‍ബാനയ്ക്ക് പോകുന്ന ചിത്രം ഇന്നും മനസ്സില്‍ മായാതെ കിടപ്പുണ്ടെന്ന് ലാല്‍ ജോസ് പറയുന്നു.

‘എന്റെ യൗവ്വനെ കാലത്തെ പാതിര കുര്‍ബാനയുടെ വിഷ്വല്‍സ് ഇന്നും മനസ്സില്‍ മായാതെ കിടപ്പുണ്ട്. ചൂട്ടു കത്തിച്ചു ബീഡിയും വലിച്ചു തലയിലൊരു മഫ്ലറും കെട്ടി കുഞ്ഞുകുട്ടി പരാധീനങ്ങളുമായി മലയിറങ്ങി വരുന്ന കുടിയേറ്റ കര്‍ഷകരുടെ ചിത്രം. അന്നത്തെ ക്രിസ്മസ് രാത്രികള്‍ക്ക് ബീഡിപുകയുടെയും നാടന്‍ വാറ്റു ചാരായത്തിന്റെയും മണമായിരുന്നു. വലിയ മുളവെട്ടി ചീന്തി അതില്‍ ചൈനാ പേപ്പര്‍ ഒട്ടിച്ചാണ് നക്ഷത്രങ്ങള്‍ ഒട്ടിക്കാറ്. പൊടിമീശ മുളയ്ക്കണ കാലമാകുമ്പോഴേക്കും എനിക്ക് അള്‍ത്താര ബാലനായും പള്ളി ക്വയറിലെ ഗിറ്റാറിസ്റ്റായും പ്രമോഷന്‍ കിട്ടി. സാധാരണ ഗതിയില്‍ പള്ളിയിലെത്തുന്ന പെണ്‍കുട്ടികളുമായി ചില പ്രേമവും ചുറ്റിക്കളിയുമൊക്കെ സംഭവിക്കേണ്ട സമയമാണത്. പക്ഷേ ശരീരം കൊണ്ട് തീരെ ചെറിയ ആളായിരുന്നു ഞാനെന്ന്. മീശയടക്കമുള്ള രോമവളര്‍ച്ച തീരെ കുറവും, അതുകൊണ്ട് തന്നെ പെണ്‍കുട്ടികളൊക്കെ എന്നെ തീരെ ചെറിയ കുട്ടിയായിട്ടാണ് കണക്കാക്കിയിരുന്നത്. പ്രണയ സാധ്യതകളൊന്നും പൂവിട്ടില്ല. നമുക്ക് പലരോടും പ്രണയം തോന്നിയിരുന്നു. പക്ഷേ തിരിച്ചു എല്ലാവരും സഹോദരനായേ കണ്ടുള്ളൂ’. ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ക്രിസ്മസ് വിശേഷങ്ങള്‍ പങ്കുവയ്ക്കവേ ലാല്‍ ജോസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button