CinemaKollywoodLatest NewsNEWS

”ആർ.ആർ.ആർ” ; രാംചരൺ-എൻ.ടി.ആർ ചിത്രത്തിന്റെ ടീസർ 26ന് പുറത്തുവിടും

സ്വാതന്ത്ര്യസമര സേനാനികളുടെ കഥപറയുന്നതിനാലാണ് റിപ്പബ്‌ളിക് ദിനത്തില്‍ തന്നെ ടീസർ റിലീസ്

രാംചരണ്‍ തേജയെയും ജൂനിയര്‍ എന്‍.ടി.ആറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കുന്ന ചിത്രമാണ് ‘ആര്‍.ആര്‍.ആര്‍’. സിനിമയുടെ ടീസർ 26ന് പുറത്തുവിടും. സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമയ്യ, കൊമാരന്‍ ഭീം എന്നിവരുടെ കഥ പറയുന്ന ചിത്രമായതിനാലാണ് റിപ്പബ്‌ളിക് ദിനത്തില്‍ തന്നെ ടീസർ റിലീസ് ചെയ്യുന്നത്.

അജയ്‌ദേവ്ഗണ്‍, അല്ലിസോണ്‍ ഡൂഡി, ഒലിവിയ മോറിസ്, റേ സ്റ്റീവ്‌സണ്‍, സമുദ്രക്കനി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജൂനിയര്‍ എന്‍.ടി.ആര്‍ അവതരിപ്പിക്കുന്ന കൊമാരന്‍ ഭീം എന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ രാംചരണ്‍ തേജ അടുത്തിടെ പുറത്തിറക്കിയിരുന്നു.

ഹൈദരാബാദില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ രാംചരണിന് കോവിഡ് പോസിറ്റീവായി. അതോടെ ചിത്രീകരണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. ആലിയ ഭട്ടാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button