GeneralLatest NewsMollywoodNEWS

ഭാര്യക്കൊപ്പം പൊന്നോമനയെ നെഞ്ചോട് ചേർത്ത് അർജുൻ അശോകൻ ; വൈറലായി ചിത്രം

നവംബർ 25നാണ് താനൊരു അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ അർജുൻ പങ്കുവച്ചത്

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ഹരിശ്രീ അശോകന്റെ മകനായ അർജുൻ അശോകൻ. ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയെടുത്ത താരത്തിന് നിരവധി ആരാധകരാണുള്ളത്. നവംബർ 25നാണ് അർജുന് മകൾ ജനിച്ച വിവരം താരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇപ്പോഴിതാ തന്റെ പൊന്നോമനയെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന അർജുന്റെ ചിത്രമാണ് വൈറലാകുന്നത്. ഭാര്യ നിഖിതയും മകൾക്കുമൊപ്പമുണ്ട്.

https://www.instagram.com/p/CJeBwFYJGM0/?utm_source=ig_web_copy_link

2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അർജുന്റെ വിവാഹം. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.സൗബിൻ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ‘ബിടെക്ക്’, ‘വരത്തൻ’,‘മന്ദാരം’, ‘ഉണ്ട’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button