CinemaLatest NewsMollywoodNEWS

‘വഴിയെ’ ; ചിത്രത്തിലെ നായകന്റെ വിവാഹദിനത്തിൽ ഹോളിവുഡ് താരങ്ങളുടെ സമ്മാനം

'വഴിയെ'എന്ന സിനിമയുടെ പുത്തൻ പോസ്റ്റർ പുറത്തുവിട്ടു

ഫൗണ്ട് ഫുട്ടേജ് പൂർണ്ണമായും ഫൗണ്ട് ഫുട്ടേജ് രീതിയിൽ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമയാണ് ‘വഴിയെ’.ചിത്രത്തിൻ്റെ പുത്തൻ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് ലോകോത്തര സിനിമാ താരങ്ങൾ. ആസ്‌ട്രേലിയൻ താരം റോജർ വാർഡും ബ്രിട്ടീഷ് ആക്ടർ കാൾ വർട്ടണുമാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ നായകൻ ജെഫിൻ ജോസഫിൻ്റെ വിവാഹദിനത്തിലാണ് അണിയറ ടീം വിവാഹസമ്മാനമെന്നോണം ഈ പോസ്റ്റർ പുറത്ത് വിട്ടത്.

റോജർ വാർഡ് തന്റെ ഫേസ്ബുക്കിലൂടെയും കാൾ വാർട്ടൺ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയുമാണ് പോസ്റ്റർ പുറത്ത് വിട്ടത്.

വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യ നിർമ്മിച്ച ഈ പരീക്ഷണ ചിത്രത്തിൽ പുതുമുഖങ്ങളായ ജെഫിൻ ജോസഫ്, അശ്വതി അനിൽ കുമാർ, വരുൺ രവീന്ദ്രൻ, ജോജി ടോമി, ശ്യാം സലാഷ്, അഥീന, രാജൻ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌തിരിക്കുന്നത്‌.

shortlink

Post Your Comments


Back to top button