CinemaLatest NewsMollywoodNEWS

ടൊവിനോയും കനിയും ഒന്നിക്കുമ്പോൾ ‘വഴക്ക്’..!

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഉള്‍പ്പെടെയാണ് പേര് പ്രഖ്യാപിച്ചിരിക്കുന്നത്

ടൊവിനോ തോമസിനെയും കനി കുസൃതിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സനല്‍ കുമാര്‍ ശശിധരന്‍ സിനിമ ചെയ്യാൻ പോകുന്ന വിവരം വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘വഴക്ക്’ എന്ന കൗതുകമുണര്‍ത്തുന്ന പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഉള്‍പ്പെടെയാണ് പേര് പ്രഖ്യാപിച്ചിരിക്കുന്നത്.

കനിക്കും ടൊവീനോയ്ക്കുമൊപ്പം സുദേവ് നായരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. അസീസ് നെടുമങ്ങാട്, ഭൃഗു, വിശ്വജിത്ത് എസ് വി, ബൈജു നെറ്റോ, തന്മയ സോള്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

ടൊവീനോ ചിത്രത്തിന്‍റെ സഹനിര്‍മ്മാതാവുമാണ്. ടൊവീനോ തോമസ് പ്രൊഡക്ഷന്‍സും പാരറ്റ് മൗണ്ട് പിക്ചേഴ്സും സംയുക്തമായാണ് നിര്‍മ്മാണം. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്.

shortlink

Related Articles

Post Your Comments


Back to top button