GeneralLatest NewsMollywoodNEWS

മമ്മൂട്ടിയും മോഹന്‍ലാലും വന്നതോടെയാണ് ആ മാറ്റമുണ്ടായത്; തുറന്നു പറഞ്ഞ് ഉര്‍വശി

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകളിലേക്ക് ഉര്‍വശി മനപൂര്‍വ്വം വരാതിരുന്നതാണ്.

മലയാളത്തിന്റെ പ്രിയതാരമാണ് ഉർവശി. സൂപ്പർതാര ചിത്രങ്ങളിൽ നായികയായി തിളങ്ങിയ ഉർവശി സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങളിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു ആരാധക ശ്രദ്ധ നേടി. തൊണ്ണൂറുകള്‍ക്ക് ശേഷം  മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരമിപ്പോൾ.

‘‘ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. പക്ഷേ തൊണ്ണൂറുകള്‍ക്ക് ശേഷം ഞാന്‍ ഇവരുടെ നായികയായി അങ്ങനെ വന്നില്ല കാരണം ആ സമയം അവര്‍ സൂപ്പര്‍ താര ഇമേജിലേക്ക് മാറിയിരുന്നു. അങ്ങനെയുള്ള അവരുടെ സിനിമകളില്‍ ഹീറോ ആകും ആ സിനിമയെ നിയന്ത്രിക്കുന്നത്, നായികയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടാകില്ല എനിക്ക് ആണെങ്കില്‍ ഫീമെയില്‍ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള ഒത്തിരി സിനിമകള്‍ വരാനും തുടങ്ങി അത് കൊണ്ട് തന്നെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകളിലേക്ക് മനപൂര്‍വ്വം വരാതിരുന്നതാണ്.

read also:കൈരളി ചാനലിലൂടെ മമ്മൂട്ടിയെ എനിക്ക് ഇഷ്ടം പോലെ കളിയാക്കാന്‍ സാധിക്കും എന്നാണോ നിങ്ങളുടെ വിചാരം? ശ്രീനിവാസന്‍

മമ്മുക്കയും ലാലേട്ടനും വന്നത് മുതലാണ്‌ സിനിമയില്‍ വലിയ ഒരു മാറ്റം സംഭവിക്കുന്നത്. അതിനു മുന്‍പുള്ള കളര്‍ ചിത്രങ്ങളിലൊക്കെ സെക്സ് പ്രധാന വിഷയമായി കാണിച്ചിരുന്നു പ്രത്യേകിച്ച് മമ്മൂക്ക നായകനായ സിനിമ വന്നത് മുതല്‍ അതിനൊക്കെ നല്ല മാറ്റം വന്നു കുടുംബ പ്രേക്ഷകര്‍ക്ക് ഒന്നിച്ചിരുന്നു നന്നായി ആസ്വദിക്കാന്‍ പറ്റുന്ന സിനിമയായിരുന്നു അതൊക്കെ’’. ഉര്‍വശി അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button