GeneralLatest NewsNEWS

അനിലിനെ അറിഞ്ഞത് ‘വലയിൽ വീണ കിളികൾ’ എന്ന കവിത കേട്ട്; വേർപാട് അപ്രതീക്ഷിതം: ലാൽ ജോസ്

അനിലിന്റെ ഒരു കവിതയിലൂടെയാണ് അദ്ദേഹം ആരെന്ന് അറിഞ്ഞ് തുടങ്ങിയതെന്ന് സംവിധായകൻ പറയുന്നു

കവി അനിൽ പനച്ചൂരാന്റെ വേർപാട് അപ്രതീക്ഷിതമായിരുന്നു. 2021ൽ മലയാളികളെ ഞെട്ടിച്ച മരണമാണിത്. അനിലിനെക്കുറിച്ചുള്ള ഓർമകൾ പങ്കിട്ട് സംവിധായകൻ ലാൽ ജോസ്. തിരക്കഥാകൃത്ത് സിന്ധുരാജ് ആണ് അനിൽ പനച്ചൂരാനെ പരിചയപ്പെടുത്തിയതെന്ന് ലാൽ ജോസ് പറഞ്ഞു. അനിലിന്റെ ഒരു കവിതയിലൂടെയാണ് അദ്ദേഹം ആരെന്ന് അറിഞ്ഞ് തുടങ്ങിയതെന്ന് സംവിധായകൻ പറയുന്നു.

Also Read: കവി അനിൽ പനച്ചൂരാന് ആദരാഞ്ജലികൾ നേർന്ന് സിനിമാ താരങ്ങൾ

പുതിയ സിനിമയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് റാസൽ ഖൈമയിലാണ് ലാൽ ജോസ്. അതിനിടയിലാണ് അനിലിന്റെ മരണ വാർത്ത അറിഞ്ഞത്. കുട്ടനാട്ടിൽ ഒരു യാത്രയ്ക്കിടെ വലയിൽ വീണ കിളികൾ എന്ന കവിത കേൾക്കുകയും എഴുതിയത് ആരാണെന്ന് അന്വേഷിക്കുകയും ചെയ്തു. ആ അന്വേഷണം അവസാനിച്ചത് കവിയിലാണ്. ആ പരിചയമാണ് അറബിക്കഥ എന്ന സിനിമയിലേക്ക് അനിലിനെ ക്ഷണിച്ചത്.

തന്നോട് ഏറെ സൗഹൃദവും സ്നേഹവും ബന്ധവും പുലർത്തിയിരുന്ന വ്യക്തിയാണ് അനിലെന്ന് ലാൽ ജോസ് പറഞ്ഞു. ലാൽ ജോസിന്റെ വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മയുടെ ജിമ്മിക്കി കമ്മൽ എന്ന ഗാനവും എഴുതിയത് അനിൽ പനച്ചൂരാൻ ആയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button