CinemaKollywoodLatest NewsMollywoodNEWS

സൂര്യയുടെ ഫിറ്റ്നസ് ട്രെയിനർ നിർമൽ നായർ ഇനി നിവിൻ പോളിക്കൊപ്പം

പടവെട്ട് എന്ന ചിത്രത്തില്‍ നിവിന്റെ ഫിറ്റ്നസ് ട്രെയിനറായാണ് നിർമൽ നായർ എത്തുക

സൂരരൈ പൊട്രുവിൽ സൂര്യയുടെ ഫിറ്റ്നസ് ട്രെയിനർ ആയിരുന്ന നിർമൽ നായർ ഇനി നിവിൻ പോളിക്കൊപ്പമെത്തുന്നു. നിവിൻ പോളി നായകനാവുന്ന പടവെട്ട് എന്ന ചിത്രത്തില്‍ നിവിന്റെ ഫിറ്റ്നസ് ട്രെയിനറായാണ് നിർമൽ നായർ എത്തുക. നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്.

നടൻ സണ്ണി വെയ്‌നാണ് ചിത്രത്തിന്റെ നിർമ്മാണം.നേരത്തെ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ‘മൊമെന്‍റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്’ എന്ന നാടകത്തിന്‍റെ സംവിധാനവും ലിജു കൃഷ്‍ണ ആയിരുന്നു. ‘അരുവി’ എന്ന തമിഴ് ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് നായിക. മഞ്ജു വാര്യര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനഗിരി തങ്കരാജ്, ബാലന്‍ പാറയ്ക്കല്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ദീപക് ഡി മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു. ബിബിന്‍ പോളാണ് എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദലിയും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വ്വഹിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button