CinemaLatest News

കാണുന്നവർക്കിത് വെറും കാർ, എനിക്കിത് സ്വപ്ന സാക്ഷാത്കാരം: സൂര്യ മേനോൻ

എനിക്ക് ഇത് കുറെ വർഷങ്ങളുടെ സ്വപ്നസാഫല്യം ആണ്

വർഷങ്ങളായി കലാരം​ഗത്തും അതുപോലെ മോഡലിംങിലും ഒരുപോലെ ശോഭിക്കുന്ന താരമാണ് സൂര്യ മേനോൻ.

ബി​ഗ്ബോസ് 3 യിലെത്തിയതോടെയാണ് കൂടുതൽ അറിയപ്പെട്ടത്. ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് സ്വന്തം ആയിട്ട് ഒരു കാർ. വണ്ടി ഇല്ലാത്തോണ്ട് പലയിടത്തു നിന്നും അവഹേളനങ്ങളും കളിയാക്കലുകളും നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോൾ അമ്മ പറയും നമ്മൾക്കു നടക്കാൻ കാലുകൾ എങ്കിലും ഉണ്ട്. അത് പോലും ഇല്ലാത്തവരുടെ അവസ്‌ഥ ആലോചിച്ചു നോക്കൂ എന്നാണ് താരം കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

കാണുന്നവർക്കു ഇതൊരു സാധാരണ കാർ ആയിരിക്കും. പക്ഷെ എനിക്ക് ഇത് കുറെ വർഷങ്ങളുടെ സ്വപ്നസാഫല്യം ആണ്. ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് സ്വന്തം ആയിട്ട് ഒരു കാർ. വണ്ടി ഇല്ലാത്തോണ്ട് പലയിടത്തു നിന്നും അവഹേളനങ്ങളും കളിയാക്കലുകളും നേരിടേണ്ടി വന്നിട്ടുണ്ട് . അപ്പോൾ അമ്മ പറയും നമ്മൾക്കു നടക്കാൻ കാലുകൾ എങ്കിലും ഉണ്ട്, അത് പോലും ഇല്ലാത്തവരുടെ അവസ്‌ഥ ആലോചിച്ചു നോക്കൂ എന്ന്.

നാടോടിക്കാറ്റിലെ ശ്രീനിവാസൻ സർ പറഞ്ഞ പോലെ ഓരോന്നിനും അതിന്റെതായ സമയമുണ്ട് ദാസാ എന്ന് അമ്മ എന്നെ ആശ്വസിപ്പിക്കും . നമ്മുടെ സമയം വന്നു വിജയാ എന്ന് ഞാൻ ഇന്ന് അമ്മയോട് പറഞ്ഞു. കാർ വന്നപ്പോൾ അച്ഛന്റെയും അമ്മയുടെയും മുഖത്തു തെളിഞ്ഞ സന്തോഷം എന്റെ മുഖത്തു അഭിമാനത്തിന്റെ പൂത്തിരി കൊളുത്തി. എന്റെ ഒരു സ്വപ്നം കൂടി അങ്ങനെ ഇന്ന് യാഥാർഥ്യമായി എന്നാണ് സൂര്യ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button