CinemaLatest NewsMollywoodWOODs

നിനക്ക് നല്ല ഭാവിയുണ്ടെന്ന് അദ്ദേഹം പറഞ്ഞത് അനു​ഗ്രഹമായാണ് കാണുന്നത്: നടൻ നസ്ലൻ

പ്ലസ്ടുക്കാരനായി വന്ന് മലയാളികളുടെ ഇഷ്ടതാരമായി മാറുകയായിരുന്നു നസ്ലിൻ

തണ്ണീർ മത്തൻ എന്ന ചിത്രം കണ്ടവരാരും അതിലെ മെൽവിനെന്ന കഥാപാത്രത്തെ പെട്ടെന്ന് മറക്കില്ല.

നായകനോടൊപ്പം എല്ലാ കുരുത്തക്കേടിനും കൂട്ടുനിൽക്കുന്ന താരമായി നസ്ലിൻ അത്ര മനോഹരമായാണ് അഭിനയിച്ചത്.

പ്ലസ്ടുക്കാരനായി വന്ന് മലയാളികളുടെ ഇഷ്ടതാരമായി മാറുകയായിരുന്നു നസ്ലിൻ. മലയാള സിനിമയിലെ തന്നെ ഒരേ കുടുംബത്തിലെ മൂന്ന് പേരോടൊപ്പം അഭിനയിക്കാൻ സാധിച്ച താരം കൂടിയാണ് നെസ്ലിൻ എന്ന യുവ നടൻ.

സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ചിത്രം മകൾ മക്കളായ അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട്, അഖിലിന്റെ പാച്ചുവും അത്ഭുത വിളക്കും എന്നീ ചിത്രങ്ങളിലാണ് നസ്ലിൻ അഭിനയിച്ചത്.

സംവിധായകൻ സത്യൻ അന്തിക്കാട് തനിക്ക് സിനിമയിൽ നല്ല ഭാവിയുണ്ടെന്ന് പറഞ്ഞത് അനു​ഗ്രഹമായി കാണുന്നുവെന്നാണ് യുവ താരം പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button