GeneralLatest NewsNEWSTV Shows

‘ഈ വർഷം നമുക്ക് വളരെ പ്രത്യേകതകളുള്ളതായിരിക്കും ഉണ്ണിയേട്ടാ ‘ ; പ്രണയാർദ്രമായ ചിത്രങ്ങൾ പങ്കുവെച്ച് മൃദുല

വിവാഹനിശ്ചയ ദിനത്തിൽ എടുത്ത റൊമാന്റിക് ചിത്രങ്ങളാണ് മൃദുല പങ്കുവെച്ചിരിക്കുന്നത്

ടെലിവിഷൻ പാരമ്പരയിലൂലൂടെ പ്രേക്ഷകമനസ് കീഴടക്കിയ താരങ്ങളാണ് നടി മൃദുല വിജയും നടൻ യുവ കൃഷ്ണയും. അടുത്തിടയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ പുതുവർഷത്തിൽ യുവ കൃഷ്ണയ്ക്കൊപ്പമുള്ള പ്രണയാർദ്രമായ ചിത്രങ്ങളാണ് മൃദുല പങ്കുവെച്ചിരിക്കുന്നത്. വിവാഹനിശ്ചയ ദിനത്തിൽ എടുത്ത റൊമാന്റിക് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

‘ഈ വർഷം നമുക്ക് വളരെ പ്രത്യേകതകളുള്ളതായിരിക്കും അല്ലേ ഉണ്ണിയേട്ടാ.. പുതുവത്സരാശംസകൾ’ എന്ന കുറിപ്പോടെയാണ് സ്പെഷ്യൽ ചിത്രം മൃദുല പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

മഞ്ഞിൽവിരിഞ്ഞ പൂവി’ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് യുവകൃഷ്ണ പ്രിയങ്കരനായി മാറിയത്. നിരവധി പരമ്പരകളിലിൽ വേഷമിട്ട മലയാളികളുടെ ഇഷ്ട നായികയാണ് മൃദുല വിജയ്.

https://www.instagram.com/p/CJlRqFjphWf/?utm_source=ig_web_copy_link

shortlink

Post Your Comments


Back to top button