GeneralLatest NewsNEWSTV Shows

കുഞ്ഞു ധ്വനി സീരിയലിലേക്ക്: വിശേഷങ്ങളുമായി മൃദുല

അച്ഛന്റെയും മകളുടെയും ആദ്യ സീരിയലാണ് മഞ്ഞില്‍ വിരിഞ്ഞ പൂവെന്ന് നമുക്ക് ഭാവിയില്‍ പറയാമല്ലോ

കുടുംബ പ്രേക്ഷകരുടെ പ്രിയ താര ദമ്പതിമാരാണ് മൃദുല വിജയിയും യുവ കൃഷ്ണയും. അടുത്തിടെയാണ് മൃദുലയ്ക്കും യുവയ്ക്കും കുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ മകൾ ധ്വനിയുടെ പുതിയ വിശേഷം പങ്കുവച്ചു എത്തിയിരിക്കുകയാണ് ദമ്പതിമാർ.

അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് കുഞ്ഞു ധ്വനി സീരിയലിലേക്ക് പ്രവേശിക്കുന്നു എന്നതാണ് പുതിയ വാർത്ത. അച്ഛന്റെ സീരിയലില്‍ തന്നെയാണ് കുഞ്ഞു ധ്വനിയും അഭിനയിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ സോനയുടെ മകളായാണ് ധ്വനി അഭിനയിക്കുന്നത്.

read also:  രാമചന്ദ്രന്റെ വേര്‍പാടില്‍ ദുഃഖമുണ്ട്, ലോമപാദന്‍ രാജാവാകാനായത് ഭാ​ഗ്യം: കുറിപ്പുമായി ബാബു ആന്റണി

അച്ഛന്റെയും മകളുടെയും ആദ്യ സീരിയലാണ് മഞ്ഞില്‍ വിരിഞ്ഞ പൂവെന്ന് നമുക്ക് ഭാവിയില്‍ പറയാമല്ലോ എന്നായിരുന്നു മൃദുല പറഞ്ഞത്. ‘വാവയെ ഇതിലേക്ക് കൊണ്ടുവരാമെന്ന് നമ്മള്‍ പെട്ടെന്നാണ് തീരുമാനിച്ചത്. ഇതില്‍ ഷൂട്ടിന് വേണ്ടി കൊണ്ടുവന്ന കുഞ്ഞുവാവ കുറച്ച് വലുതായി. അങ്ങനെ ന്യൂബോണ്‍ ബേബിയെ തപ്പി നടക്കുകയായിരുന്നു ഇവര്‍. അങ്ങനെയാണ് സംവിധായകന്‍ എന്നോട് വാവയെ കൊണ്ടുവരാമോയെന്ന് ചോദിച്ചത്. വാവ വന്നിട്ട് 36-ാ മത്തെ ദിവസമായതേയുള്ളൂ. കരച്ചിലും ബഹളവുമൊന്നുമില്ലാതെ ധ്വനി ഷൂട്ടിംഗ് പൂർത്തിയാക്കി’- യുവ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button