CinemaComing SoonGeneralLatest NewsMovie GossipsNew ReleaseNEWS

നവാഗതനായ സൂരജ് സുകുമാരന്റെ ‘റൂട്ട്മാപ്പ്’; ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്ത്

ഒരു ഫ്‌ളാറ്റിനുള്ളില്‍ കോവിഡ് കാലത്ത് നടക്കുന്ന കഥയാണ് 'റൂട്ട്മാപ്പ്' പറയുന്നത്

നവാഗതനായ സൂരജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘റൂട്ട്മാപ്പ്’ എന്ന പുതിയ ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ റിലീസായി. Dr.സോഹൻ റോയ് ,അജു വര്‍ഗീസ്, M. പദ്മകുമാർ, എബ്രിഡ് ഷൈൻ, ഹേമന്ത് മേനോൻ, സീമ ജി നായർ, അനു സിത്താര എന്നിവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തിരുവനന്തപുരത്തും ചെന്നൈയിലുമായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. ഇൻഡിവുഡ് ടാലന്റ് ഹണ്ട് വിജയി സിന്‍സീര്‍ നായകനാവുന്ന ചിത്രത്തിൽ ആനന്ദ് മന്മഥന്‍, ഷാജു ശ്രീധര്‍, നോബി, ഗോപു കിരണ്‍, ശ്രുതി റോഷന്‍, നാരായണന്‍ കുട്ടി, സുനില്‍ സുഗത, ജോസ്, സജീര്‍ സുബൈര്‍, ലിന്‍ഡ, അപര്‍ണ, ഭദ്ര എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു.

Also Read: രൺവീറിനൊപ്പം പിറന്നാൾ ആഘോഷിച്ച് ദീപിക ; താരദമ്പതികളുടെ ചിത്രം വൈറലാകുന്നു

ഒരു ഫ്‌ളാറ്റിനുള്ളില്‍ കോവിഡ് കാലത്ത് നടക്കുന്ന കഥയാണ് ‘റൂട്ട്മാപ്പ്’ പറയുന്നത്.
ആഷിഖ് ബാബു ഛായാഗ്രഹണവും, കൈലാഷ് എസ് ഭവന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് പ്രശാന്ത് കര്‍മയും, അശ്വിന്‍ വര്‍മ്മയും ചേര്‍ന്നാണ്. തിരക്കഥ- അരുണ്‍ കായംകുളം. പദ്മശ്രീ മീഡിയ ഹൗസിന്റെ ബാനറില്‍ ശബരി നാഥാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രങ്ങള്‍ മാറിയ ശേഷം തീയറ്ററുകള്‍ തുറക്കുന്നതനുസരിച്ച് മാര്‍ച്ച് അവസാനത്തോടെ ചിത്രം തീയറ്ററുകളില്‍ തന്നെ പുറത്തിറക്കാനാണ് അണിയറക്കാരുടെ തീരുമാനം.

shortlink

Related Articles

Post Your Comments


Back to top button