CinemaLatest NewsMollywoodNEWS

ജോജുവിന്റെ മൈമുവിനെ ഏറ്റെടുത്ത് ആരാധകർ ; വൈറലായി ചിത്രം

ജോജുവിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളി ചിത്രമാണ് ‘തുറമുഖം’. ചിത്രത്തിൽ ജോജുവും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തുറമുഖത്തിലെ ജോജുവിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മൈമു എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. ബിജു മേനോൻ , ഇന്ദ്രജിത് , അർജുൻ അശോകൻ , മണികണ്ഠൻ , നിമിഷ സജയൻ , പൂർണിമ ഇന്ദ്രജിത് തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്ന ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്.

ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥ സംഭാഷണമെഴുതുന്നത്. എഡിറ്റര്‍ ബി അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്.ഈദ് റിലീസായാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുക. മെയ് 13 നാകും ചിത്രത്തിന്റെ റിലീസ് തിയ്യതി.

shortlink

Related Articles

Post Your Comments


Back to top button