CinemaLatest NewsMollywoodNEWS

‘മോമോ ഇൻ ദുബായിൽ’; അനുസിത്താരയ്‌ക്കൊപ്പം അനീഷ്

അനീഷ് ജി. മേനോൻ മുഴുനീളെ വേഷത്തിൽ എത്തുന്ന ആദ്യ സിനിമയാണ് മോമോ ഇൻ ദുബായിൽ

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുസിത്താര. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് നവാഗതനായ അമീൻ അസ്ലം സംവിധാനം ചെയ്യുന്ന മോമോ ഇൻ ദുബായ്. ചിത്രത്തിൽ താരത്തിനൊപ്പം അനീഷ് ജി. മേനോൻ, അജു വർഗീസ്, ഹരീഷ് കണാരൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ച അനീഷ് ജി. മേനോൻ മുഴുനീളെ വേഷത്തിൽ എത്തുന്ന ആദ്യ സിനിമയാണ് മോമോ ഇൻ ദുബായ്. ക്രോസ് ബോർഡർ കാമറയുടെ ബാനറിൽ സക്കരിയ, പി.ബി. അനീഷ്, ഹാരീസ് ദേശം എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സക്കരിയയും ആസിഫ് കക്കോടിയയും ചേർന്നാണ് തിരക്കഥ. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. ഗാനങ്ങൾ മുഹ സിൻ പരാരി.

shortlink

Related Articles

Post Your Comments


Back to top button