GeneralLatest NewsMollywoodNEWS

കുട്ടി സീതയായി ദിവ്യ ഉണ്ണി ; ഓർമ്മകൾ പങ്കുവെച്ച് താരം

രാമന്റെ കയ്യിലുള്ളത് ഒരു ക്രിക്കറ്റ് ബാറ്റാണെന്നാണ് എന്റെ ഓർമയെന്നും ദിവ്യ

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് ദിവ്യ ഉണ്ണി. അഭിനയത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും നൃത്തപരിപാടികളും മറ്റുമായി സജീവമാണ് ദിവ്യ. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ തന്റെ കുട്ടിക്കാല ചിത്രവുമായി എത്തിയിരിക്കുകയാണ് ദിവ്യ.

സ്കൂൾകാലത്ത് രാമായണവാരത്തിനോട് അനുബന്ധിച്ച് സീതയുടെ വേഷം കെട്ടിയ ഒരോർമ്മചിത്രമാണ് ദിവ്യ പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെ സാരി ചുറ്റിയാണ് സീതയുടെ വേഷം കെട്ടിയതെന്ന് താരം ഓർക്കുന്നു. “ആ രാമന്റെ കയ്യിലുള്ളത് ഒരു ക്രിക്കറ്റ് ബാറ്റാണെന്നാണ് എന്റെ ഓർമയെന്നും,” ദിവ്യ കുറിക്കുന്നു.

https://www.instagram.com/p/CJyeYpGJ5q1/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button