GeneralLatest NewsMovie GossipsNEWS

മഞ്ജു വാര്യര്‍ വീണ്ടും വിവാഹിതയാവുന്നു; വിവാഹം ജനുവരി 14 ന്!! നിമിഷനേരം കൊണ്ട് പത്രം വിറ്റ കഥ

ചൂടുള്ള വാര്‍ത്തയുള്ള പത്രങ്ങളുമായി തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വില്‍പ്പനക്കെത്തിയ പയ്യന്റെ കഥ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. താരത്തിന്റെ വിവാഹ വാർത്തവച്ചു കച്ചവടം നടത്തിയ ഒരു പ്രത്രവിതരണക്കാരന്റെ ബുദ്ധി പങ്കുവച്ച ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ.

മഞ്ജു വീണ്ടും വിവാഹിതയാവുന്നു എന്നും വിവാഹം ജനുവരി 14 ന് എന്നും വിളിച്ചു പറഞ്ഞു പത്രം വില്‍ക്കാന്‍ നോക്കിയ പയ്യന്‍ അന്യന്റെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടമെന്നത് മുതലാക്കാനാണ് നോക്കിയത് . മഞ്ജു വാര്യര്‍  സത്യത്തില്‍ വീണ്ടും വിവാഹിതയാവുന്നില്ല, എന്നത് മാത്രമല്ല ജനുവരി 14 ന് അങ്ങനെ ഒരു വിവാഹവും നടക്കാന്‍ പോകുന്നില്ല. ചൂടുള്ള വാര്‍ത്തയുള്ള പത്രങ്ങളുമായി തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വില്‍പ്പനക്കെത്തിയ പയ്യന്റെ അവസാനത്തെ അടവായിരുന്നു അതെന്നു കുറിപ്പിൽ പറയുന്നു

വൈറലായ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

ഇന്നലെ തമ്ബാനൂര്‍ സ്റ്റാന്‍റില്‍ നിന്നും കൊട്ടാരക്കര ksrtc ബസ്സില്‍ ഇരിക്കുമ്ബോള്‍ സായാഹ്ന പത്രങ്ങളുമായി മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു പയ്യന്‍ കയറി വന്നു. ‘ചൂടുള്ള വാര്‍ത്ത. ചൂടുള്ള വാര്‍ത്ത ..ജലാറ്റിന്‍ കമ്ബനി ആക്രമണത്തിന് പിന്നില്‍ മാവോയിസ്റ്റുകള്‍. ‘. ആരും പത്രം വാങ്ങുന്നില്ല. ‘ബാര്‍ കോഴ കൂടുതല്‍ തെളിവുകള്‍ പുറത്ത്’, അപ്പോഴുമില്ല ഒരനക്കവും.’മഞ്ജു വാര്യര്‍ വീണ്ടും വിവാഹിതയാവുന്നു. വിവാഹം ജനുവരി 14 ന് ‘നിമിഷം കൊണ്ടാണ് പത്രം വിറ്റ് തീര്‍ന്നതൈ ഈയുള്ളവനും വാങ്ങി ഒരെണ്ണം. പണവും കീശയിലിട്ട് പയ്യന്‍ കൂളായി ഇറങ്ങി പോയി..

ഒന്നാം പേജ് മുതല്‍ അവസാന പേജ് വരെ എല്ലാവരും ഇരുന്ന് മറിക്കുകയാണ്. അങ്ങിനെ ഒരു വാര്‍ത്തയെ ഇല്ല. എല്ലാവരും ജാള്യതയോടെ പരസ്പരം നോക്കുന്നുണ്ട്. പക്ഷെ ഒന്നും മിണ്ടുന്നില്ല. അന്യന്‍്റെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമാണ് മലയാളിയുടെ ഏറ്റവും വലിയ വീക്നെസ് എന്ന മന:ശാസ്ത്രം അവന്‍ അനുഭവത്തില്‍ നിന്ന് പഠിച്ച്‌ വെച്ചിരിക്കുന്നു. നിങ്ങളും ഇതിന്‍റെ തലകെട്ട് കണ്ടല്ല ഇത് വായിച്ചത് എന്ന് വിശ്വസിക്കുന്നു..

shortlink

Related Articles

Post Your Comments


Back to top button