CinemaGeneralKollywoodLatest NewsNEWS

എന്ത് നിയന്ത്രണം ? ‘മാസ്റ്റർ’ ടിക്കറ്റിന് വേണ്ടി തിയേറ്ററുകളിൽ തടിച്ചുകൂടി വിജയ് ആരാധകർ

ആയിരക്കണക്കിന് ആരാധകരാണ് സംസ്ഥാനത്തൊട്ടാകെയുള്ള തിയേറ്ററുകളില്‍ തടിച്ചുകൂടിയത്

ചെന്നൈ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മാസ്റ്ററിന്റെ ടിക്കറ്റിനായി കൂട്ടം കൂടി വിജയ് ആരധകർ. ബുധനാഴ്ച റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ ടിക്കറ്റ് മുന്‍കൂട്ടി വാങ്ങുന്നതിന് ആയിരക്കണക്കിന് ആരാധകരാണ് സംസ്ഥാനത്തൊട്ടാകെയുള്ള തിയേറ്ററുകളില്‍ തടിച്ചുകൂടിയത്.

നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും കോവിഡ് ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കാരും ‘മാസ്റ്റര്‍’ അണിയറപ്രവര്‍ത്തകരും പറഞ്ഞുവെങ്കിലും അതിന് ഒന്നും യാതൊരു വിലയും കല്പിക്കാതെയാണ് ആളുകൾ തടിച്ചുകൂടുന്നത്. ശരീരികാകലം പാലിക്കാതെ തിരക്കുകൂട്ടിയ ഇവരില്‍ മിക്കവരും മുഖാവരണവും പോലും ധരിച്ചിരുന്നില്ല.

കോവിഡ് പകരാതിരിക്കാന്‍വേണ്ട മുന്‍കരുതല്‍ പാലിക്കണമെന്ന് തിയേറ്ററുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും താരാരാധന തലയ്ക്കുപിടിച്ച ആരാധകര്‍ക്കിടയില്‍ അത് എത്രത്തോളം ഫലപ്രദമാകുമെന്ന ചോദ്യവുമുയരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button