GeneralLatest NewsNEWSTV Shows

ഈ നടനാണ് ബിഗ്‌ബോസ്‌!! മറഞ്ഞിരിക്കുന്ന ബിഗ്‌ബോസിനെ കണ്ടുപിടിച്ചെന്നു സോഷ്യൽ മീഡിയ

മോഹൻലാൽ അവതാരകനായി വരുന്ന ബിഗ് ബോസ് ഷോയുടെ മൂന്നാം പതിപ്പ് ഉടൻ ആരംഭിക്കും

ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. ഹിന്ദി, തമിഴ് പതിപ്പുകൾക്ക് പിന്നാലെ മലയാളത്തിലും ഈ ഷോ വൻ വിജയമായി തീർന്നു. മോഹൻലാൽ അവതാരകനായി വരുന്ന ബിഗ് ബോസ് ഷോയുടെ മൂന്നാം പതിപ്പ് ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടുകൾ സജീവമായി.

ഈ ഷോയിൽ ആരാധകർ ഏറെ കാത്തിരിക്കുന്നത് അദൃശ്യനായി ഇരുന്ന് മത്സരാര്‍ത്ഥികളെ നിരീക്ഷിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്ന ബിഗ് ബോസ് ആരെന്നറിയാനാണ്. ഇപ്പോഴിതാ മറഞ്ഞിരിക്കുന്ന ബിഗ്‌ബോസിനെ കണ്ടുപിടിച്ചെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കമൽഹാസൻ അവതാരകനായി വരുന്ന തമിഴ് ബിഗ്‌ബോസില്‍ നിന്നുമാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്.

read also:വിരാട് കോലിക്കും അനുഷ്ക ശർമ്മയ്ക്കും പെൺകുഞ്ഞ് ; ആശംസയുമായി ആരാധകർ

സാരതി സാഹോ എന്ന നടനാണ് ബിഗ്‌ബോസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ബിഗ് ബോസ് 4’ ന്റെ കസേരയില്‍ ഇരുന്നുള്ള ഒരു ചിത്രം സാഹോ സോഷ്യല്‍ മീഡിയ വഴി പങ്ക് വച്ചതാണ് ഈ ചർച്ചയ്ക്ക് കാരണം. അതേസമയം ഔദ്യോഗികമായി ഇക്കാര്യം ബിഗ് ബോസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. ബിഗ് ബോസ് 4’ റിയാലിറ്റി ഷോയുടെ 80ാം ദിവസം എത്തുകയാണ്. ആരാകും വിജയി എന്ന ആകാംക്ഷയിലാണ് ബിഗ് ബോസ് ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button