CinemaKollywoodLatest NewsNEWSVideos

ഡ്യൂപ്പില്ലാതെ കാളക്കൂറ്റനുമായി കൊമ്പ് കോർത്ത് കമൽഹാസൻ ; വിരുമാണ്ടി മേക്കിങ് വീഡിയോ പുറത്തുവിട്ടു

ജനുവരി 14ന് ചിത്രം ആമസോൺ പ്രൈം വഴി റിലീസ് ചെയ്യും

2004 ജനുവരി 14ന് പൊങ്കൽ റിലീസ് ആയി തിയറ്ററുകളിലെത്തിയ കമൽഹാസൻ ചിത്രമാണ് ‘വിരുമാണ്ടി’. ഗംഭീര വിജയം കൈവരിച്ച ചിത്രത്തിന്റെ മേക്കിങ് വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. സിനിമ ഇറങ്ങി പതിനേഴുവർഷം പിന്നിടുമ്പോൾ ചിത്രം ആമസോണ്‍ പ്രൈമിലൂടെ ചിത്രം ഡിജിറ്റൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്.

ജെല്ലിക്കെട്ട് രംഗങ്ങൾക്കു വേണ്ടി ഡ്യൂപ്പില്ലാതെ കാളക്കൂറ്റനുമായി കൊമ്പ് കോർക്കുന്ന കമൽഹാസന്റെ പ്രകടനം വിഡിയോയിൽ കാണാം.
സ്പെഷൽ ഇഫക്ട്സ് അധികം ഉപയോഗിക്കാതെ സാഹസികരംഗങ്ങളെല്ലാം റോപ്പ് ഉപയോഗിച്ചും മറ്റുമാണ് കമലിന്റെ പ്രകടനങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

സിനിമയുടെ സംവിധായകനും നിർമാതാവും തിരക്കഥാകൃത്തും കമൽ തന്നെയായിരുന്നു. അഭിരാമി, പശുപതി, നെപ്പോളിയൻ, രോഹിണി, നാസർ എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ. ജനുവരി 14ന് ചിത്രം ആമസോൺ പ്രൈം വഴി റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button